Image

സഫിയ അജിത്ത് മെമ്മോറിയൽ (SAM) വോളിബോൾ ടൂർണ്ണമെന്റ് നവംബർ 16ന് ആരംഭിയ്ക്കുന്നു.

Published on 08 October, 2017
സഫിയ അജിത്ത്  മെമ്മോറിയൽ (SAM) വോളിബോൾ ടൂർണ്ണമെന്റ് നവംബർ 16ന് ആരംഭിയ്ക്കുന്നു.

 

ദമ്മാംനവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കായികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന   സഫിയഅജിത്ത്മെമ്മോറിയൽ (SAM) വോളിബോൾ ടൂർണ്ണമെന്റ്നവംബർ 16 മുതൽ 24 വരെ അരങ്ങേറും.

ദമ്മാമിലെ കെ..എസ്.സി ഗ്രൗണ്ടിൽ ആയിരിയ്ക്കും വൈകുന്നേരം 8 മണി തൽ മത്സരങ്ങൾ നടക്കുകനവംബർ 24 നാണ്ഫൈനൽ മത്സരം.

 

2015- അന്തരിച്ച നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റുംപ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന  സഫിയഅജിത്തിന്റെ സ്മരണയ്ക്കായി, 2016 മുതലാണ് നവയുഗം കായികവേദി  സഫിയ അജിത്ത്  മെമ്മോറിയൽ (SAM) വോളിബോൾടൂർണ്ണമെന്റ് സംഘടിപ്പിച്ചു വരുന്നത്.

 

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽവിജയികളാകുന്ന ടീമിന് 4000 റിയാലുംസഫിയഅജിത്ത്മെമ്മോറിയൽ ട്രോഫിയും സമ്മാനിയ്ക്കുംറണ്ണർഅപ്പിന് 2000 റിയാലും ട്രോഫിയും നൽകുംകൂടാതെ ബെസ്റ്റ് പ്ലേയർ,ബെസ്റ്റ് സ്മാഷർബെസ്റ്റ് ലിബറോബെസ്റ്റ് ഡിഫൻഡർ  എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനങ്ങളും നൽകും.

 

ടൂർണമെന്റിന്റെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടകസമിതിയുടെ ചെയർമാൻ ആയി പ്രിജി കൊല്ലത്തെയും,കൺവീനറായി റെജി സാമുവലിനേയും, ജോയിന്റ് കൺവീനർമാരായി അരുൺ നൂറനാട്ഫൈസൽ എന്നിവരെയും,ടെക്നിക്കൽ കൺവീനറായി കുഞ്ഞുമോൻ കുഞ്ഞച്ചനെയുംഫൈനാൻസ് കൺവീനറായി ജമാൽ വല്യാപ്പള്ളിയെയുംതെരെഞ്ഞെടുത്തു.

 

ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന ടീമുകൾഒക്ടോബർ 27ന് മുൻപായി, navayugamdammam@gmail.com എന്നഈമെയിൽ വിലാസത്തിലോ, 0590611121, 0502911822, 0592065473, 0532716104  എന്നീ  മൊബൈൽ നമ്പറുകളിലോ ബന്ധപ്പെട്ട്രജിസ്റ്റർ ചെയ്യേണ്ടതാണ്എന്ന് സംഘാടകസമിതി അറിയിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക