Image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി.

Published on 08 October, 2017
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി.

സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി ശ്രീ. മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍  നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി.  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ്  പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ്.എം ഫൈസല്‍,  ട്രെഷറര്‍ ഷൈജു,  വൈ പ്രസിഡന്റ്‌ ടിറ്റോ ഡേവിസ്, ജോ സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി .  
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ  സ്വച്ഛത ഹി സേവ പരിപാടിയിൽ ഭാഗവാക്കാവാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് ഗാന്ധി ജയന്തി ദിനത്തിൽ നടൻ മോഹൻലാലിന്‍റെ നേതൃത്വത്തില്‍  അദ്ദേഹത്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ കേരളത്തില്‍ നൂറോളം സ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക