Image

ബാഹുബലിയെന്ന് അറിയപ്പെടാനാണ് ആഗ്രഹം ; പ്രഭാസ്

Published on 08 October, 2017
ബാഹുബലിയെന്ന് അറിയപ്പെടാനാണ് ആഗ്രഹം ; പ്രഭാസ്
തെലുങ്ക് താരം പ്രഭാസ് ശ്രദ്ധിക്കപ്പെട്ടത് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയായിരുന്നു.ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ മാറ്റിവെച്ച താരം ഇപ്പോള്‍ പുതിയ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ തനിക്ക് ബാഹുബലി എന്ന പേരില്‍ അറിയപ്പെടാനാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചിത്രത്തിലെ നായകനായ അമേരന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നിങ്ങനെയുള്ള വേഷം ഒരിക്കല്‍ മാത്രമെ കിട്ടുകയുള്ളു എന്നും, അതിനാല്‍ ജീവിതകാലം മുഴുവന്‍ ആ പേരില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്നാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സഹോ എന്ന സിനിമയിലാണ് പ്രഭാസ് നായകനായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ റൊക്കോര്‍ഡുകള്‍ മാറ്റി എഴുതി കൊണ്ടായിരുന്നു ബാഹുബലിയുടെ പിറവി. ലോകം മുഴുവനും ബാഹുബലിയുടെ അലയൊലികള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യമായി 1000 കോടി ക്ലബ്ബിലെത്തിയ ചിത്രം 2000 കോടിയായിരുന്നു കളക്ഷനായി നേടിയിരുന്നത്.

2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിയില്‍ നിന്നും വലിയൊരു സസ്‌പെന്‍സ് ഒളിപ്പിച്ച് വെച്ച് ലോകം മുഴുവനെയും രണ്ട് വര്‍ഷം കാത്തിരിപ്പിച്ച് 2017 ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നത്. രാജമൗലി സംവിധാനം ചെയത് ചിത്രത്തില്‍ പ്രഭാസിനെപ്പാം റാണ ദഗ്ഗുപതി, അനുഷ്‌ക ശര്‍മ്മ, തമന്ന, സത്യരാജ്, രമ്യ കൃഷണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക