Image

സ്വവര്‍ഗ വിവാഹ നിയമത്തിനെതിരേ പെര്‍ത്തില്‍ ദിവ്യകാരുണ്യ ആരാധന

Published on 08 October, 2017
സ്വവര്‍ഗ വിവാഹ നിയമത്തിനെതിരേ പെര്‍ത്തില്‍ ദിവ്യകാരുണ്യ ആരാധന
 പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ആസന്നമായിരിക്കുന്ന സ്വവര്‍ഗ വിവാഹ നിയമ ഭേദഗതിക്കെതിരേ പെര്‍ത്ത് സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുന്നു. 

മാഡിംഗ്ടണ്‍ ഹോളി ഫാമിലി ദേവാലയത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെയാണ് ആരാധന. വരാനിരിക്കുന്ന ധാര്‍മിക തകര്‍ച്ചയില്‍ നിന്നും ഓസ്‌ട്രേലിയയെ രക്ഷിക്കണമെന്നുള്ള പ്രാര്‍ഥനകളുമായാണ് വിശ്വാസികള്‍ കുടുംബ സമേതം ദിവ്യകാരുണ്യ ആരാധനയ്‌ക്കെത്തുന്നത്. 

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നടത്തുന്ന വിവാഹനിയമ ഭേദഗതി റഫറണ്ടത്തില്‍ ന്ധനോ’ എന്നു രേഖപ്പെടുത്തി തങ്ങളുടെ വിശ്വാസവും ധാര്‍മികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ മുഴുവന്‍ മലയാളികളും തയാറാകണമെന്നു പെര്‍ത്ത് സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി വികാരി ഫാ. അനീഷ് ജയിംസ് ആഹ്വാനം ചെയ്തു. 

വിവാഹനിയമ ഭേദഗതി റഫറണ്ടത്തില്‍ ന്ധനോ’ എന്നു രേഖപ്പെടുത്തി ഓരോ വ്യക്തിയും തങ്ങളുടെ ദൈവ വിശ്വാസം ഉയര്‍ത്തിപ്പിടിക്കണമെന്നു പെര്‍ത്തിലെ വിന്‍സെന്‍ഷ്യല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വി.സി തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരോട് അഭ്യര്‍ഥിച്ചു. ഇക്കഴിഞ്ഞ ആദ്യവെള്ളിയാഴ്ചയിലെ രോഗശാന്തി ശുശ്രൂഷയിലും ദിവ്യബലിയിലും പങ്കെടുത്ത വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ ഈ സാമുഹ്യതിന്മയ്‌ക്കെതിരേ രംഗത്തിറങ്ങണമെന്നും തങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലും മറ്റും ന്ധനോ’ എന്നു രേഖപ്പെടുത്തി കാന്പയിന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക