Image

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നാലാം വാര്‍ഷികം ആഘോഷിച്ചു

Published on 08 October, 2017
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നാലാം വാര്‍ഷികം ആഘോഷിച്ചു

അബുദാബി : സീറോ മലബാര്‍ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്  അബുദാബി ചാപ്റ്റര്‍ നാലാം വാര്‍ഷിക ആഘോഷവും കുടുംബസംഗമവും ഇഗ്‌നൈറ്റ് 2സ17 എന്ന പേരില്‍ മുസ്സഫ കോക്കനട്ട് ലഗൂണ്‍ റസ്‌റ്റോറന്റില്‍ ഹാളില്‍ സംഘടിപ്പിച്ചു. വാര്‍ഷിക വിളംബര റാലിയോടെ തുടങ്ങിയ വാര്‍ഷിക ആഘോഷം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സലോമി മാത്യു കാഞ്ഞിരക്കാട്ട് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടോം ജോസ് സ്വാഗതവും നോബിള്‍ കെ ജോസഫ് നന്ദിയും അര്‍പ്പിച്ചു . ബിജു ഡൊമിനിക് , ബിജു മാത്യു തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു . ടോം ഉഴുന്നാലില്‍ അച്ചനെ മോചിപ്പിക്കുവാന്‍ പരിശ്രമിച്ച പോള്‍ ഹിന്‍ഡര്‍ പിതാവിനു നന്ദിയും അഭിനന്ദനവും അര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയം റോയ്‌മോന്‍ അവതരിപ്പിച്ചു . ഗ്ലോബല്‍ ഡയറക്ടര്‍ ജോസഫ് ആലഞ്ചേരി അച്ചന്റെ ആശംസ സന്ദേശം അംഗങ്ങളില്‍ പുത്തന്‍ഉണര്‍വേകി . കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികള്‍ക്കുള്ള മൊമെന്േ!റാ വിതരണം , കുട്ടികളുടെ കലാപരിപാടികള്‍ , വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനവിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു . വിവിധ സോണുകളില്‍ ഷാബിയാ ആ സോണ്‍ മികച്ച സോണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു . അംഗങ്ങള്‍ക്കുള്ള മെന്പര്‍ഷിപ്പ് കാര്‍ഡ് വിതരണ ഉത്ഘാടനം അബുദാബി പ്രഥമ പ്രെസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ കൗണ്‍സില്‍ അംഗം ബിജു ഡൊമിനികിന് നല്‍കി നിര്‍വഹിച്ചു . മ്യൂസിക് ടീം ഷിജോയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഇഗ്‌നൈറ്റ് മ്യൂസിക് ഫെസ്റ്റ് വാര്‍ഷികത്തിന് കൂടുതല്‍ മിഴിവേകി . ജിബിന്‍ ജോസഫ് , ടിന്‍സണ്‍ ദേവസിയ , ജേക്കബ് കുരുവിള , എല്‍ജോ സന്തോഷ് , റോസി ബിജു തുടങ്ങിയവര്‍ ഗാനങ്ങളവതരിപ്പിച്ചു.

വാര്‍ഷിക സമ്മേളനത്തില്‍ വച്ച് 2017 2018 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു . ഭാരവാഹികള്‍ : പ്രസിഡന്റ് ജേക്കബ് ചാക്കോ , വര്‍ക്കിങ് പ്രസിഡന്റ് നിക്കി കാഞ്ഞിരക്കാട്ട് , വൈസ് പ്രസിഡണ്ട് ടിന്‍സണ്‍ ദേവസിയ , ഡെറ്റി ജോജി , ജനറല്‍ സിക്രട്ടറി ജസ്റ്റിന്‍ കെ മാത്യു , സിക്രട്ടറി ജേക്കബ് കുരുവിള , ആല്‍ഫി ജോസഫ് , സിനി ഡാല്‍ജന്‍ , ട്രെഷറര്‍ ജിതിന്‍ ജോണി , ജോയിന്റ് ട്രഷറര്‍ ജിന്േ!റാ ജെയിംസ് , എക്‌സി . കമ്മിറ്റി അംഗങ്ങള്‍ മിന്റു അബ്രഹാം , ജോര്‍ജ് ദേവസ്യ, സിജോ ഫ്രാന്‍സിസ് , ജീമോള്‍ റോളി . ഓര്‍ഗനൈസര്‍ ജിബിന്‍ ഫ്രാന്‍സിസ് , ആനിമേറ്റര്‍ ടോം ജോസ് , ഷാനി ബിജു . ടങഥങ കൗണ്‍സില്‍ അംഗങ്ങള്‍ ബിജു ഡൊമിനിക് , ബിജു മാത്യു , സുനില്‍ സെബാസ്റ്റ്യന്‍ , റോയ്‌മോന്‍ , നോബിള്‍ കെ ജോസഫ് . 

വാര്‍ഷികാഘോഷങ്ങള്‍ക്ക് ജേക്കബ് ചാക്കോ , ജിജോ പി തോമസ് , ബിജു തോമസ് , ജിന്റീന്‍ , ജോപ്പന്‍ ജോസ് , ഷാനി ബിജു , ജെസ്റ്റിന്‍ കെ മാത്യു,തോംസണ്‍ ആന്േ!റാ, ജിന്േ!റാ ജെയിംസ്, റോയ്‌മോന്‍ , നോബിള്‍ കെ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക