Image

ദേശീയ ഗനത്തോട് അനാദരവ്; മൈക്ക് പെന്‍സ് കളി ബഹിഷ്‌കരിച്ചു

പി പി ചെറിയാന്‍ Published on 09 October, 2017
ദേശീയ ഗനത്തോട് അനാദരവ്; മൈക്ക് പെന്‍സ് കളി ബഹിഷ്‌കരിച്ചു
ഇന്ത്യാന പോലീസ്: ഇന്ത്യാന പോലീസില്‍ ഇന്ന് നടന്ന എന്‍ എഫ് എല്‍ ഫുട്‌ബോള്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ ടീം അംഗങ്ങള്‍ മുട്ടു കുത്തി നിന്നത് ദേശീയ ഗാനത്തോടുള്ള അാദരവാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.

തുടര്‍ന്ന് വൈസ് പ്രസിഡന്റ് ട്വിറ്ററിലൂടെ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ ടീമംഗങ്ങള്‍ മുട്ടു കുത്തി നിന്നത് ദേശീയ പതാകയോടും, യു എസ് ഭടന്മാരോടുമുള്ള അനാദരാണ് സൂചിപ്പിക്കുന്നത്. ഇത്തരം നടപടികളെ ഒരിക്കലും അംഗീകരിക്കാനാവില്ല.

സാന്‍ഫ്രാന്‍സിസ്‌ക്കോയും, ഇന്ത്യാനാ പോലീസ് കോള്‍ട്ടും തമ്മില്‍ നടക്കുന്ന മത്സരം കാണാനാണ് വൈസ് പ്രസിഡന്റ് ഗ്രൗണ്ടില്‍ എത്തിയത്.

വംശീയതയുടെ പേരില്‍ നടക്കുന്ന അനീതിയ്‌ക്കെതിരയുള്ള നിശ്ശബ്ദ പ്രതിഷേധ സൂചകമായാണ് കളിക്കാര്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ മുട്ടുകുത്തി നിന്നത്. ഇതിനെതിര പ്രസിഡന്റ് ട്രംമ്പും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ ജനതയുടെ വികാരമാണ് ദേശീയ ഗാനാലാപത്തില്‍ പ്രകടമാക്ക്‌പെടുന്നത്. ഇതിനെ മുറിപ്പെടുത്തുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ അനുവദിക്കുകയില്ല. ട്രംമ്പ് പറഞ്ഞു.
ദേശീയ ഗനത്തോട് അനാദരവ്; മൈക്ക് പെന്‍സ് കളി ബഹിഷ്‌കരിച്ചുദേശീയ ഗനത്തോട് അനാദരവ്; മൈക്ക് പെന്‍സ് കളി ബഹിഷ്‌കരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക