Image

മലബാര്‍ ലഹള ആദ്യ ജിഹാദി കൂട്ടക്കൊലയെന്ന്‌ കുമ്മനം

Published on 09 October, 2017
മലബാര്‍ ലഹള ആദ്യ ജിഹാദി കൂട്ടക്കൊലയെന്ന്‌ കുമ്മനം

1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിരപരാധികളെ കൊന്നൊടുക്കിയ കലാപത്തെ സ്വാതന്ത്ര്യ സമരം എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണെന്നും കുമ്മനം പറഞ്ഞു.


മലബാര്‍ ലഹളയുടെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത്‌ ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച്‌ പലായനം ചെയ്‌തവര്‍ക്കുമാണ്‌ നല്‍കേണ്ടതെന്നും ഇഎംഎസിന്റെ കുടുംബം ഉള്‍പ്പടെ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ പലായനം ചെയ്‌തിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാന്‍ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യസമരം എന്ന്‌ വിശേഷിപ്പിച്ച്‌ ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത്‌ അവസാനിപ്പിക്കണം. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന്‌ പറഞ്ഞ്‌ ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്‍മാരും സര്‍ക്കാരും തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക