Image

കവര്‍ച്ച നടത്തിയെന്നാരോപിച്ച്‌ ദല്‍ഹിയില്‍ നൈജീരിയന്‍ പൗരനെ ക്രുരമായി മര്‍ദ്ദിച്ചു

Published on 09 October, 2017
 കവര്‍ച്ച നടത്തിയെന്നാരോപിച്ച്‌ ദല്‍ഹിയില്‍ നൈജീരിയന്‍ പൗരനെ  ക്രുരമായി മര്‍ദ്ദിച്ചു

ന്യൂദല്‍ഹി: കവര്‍ച്ച നടത്തിയെന്നാരോപിച്ച്‌ നൈജീരിയന്‍ പൗരനെ പോസ്‌റ്റില്‍ കെട്ടിയിട്ട്‌ ജനക്കൂട്ടം മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌. സൗത്ത്‌ ദല്‍ഹിയിലെ മാളവ്യ നഗറില്‍ നിന്നുമാണ്‌നൈജീരിയന്‍ പൗരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിരിക്കുന്നത്‌. മയക്കുമരുന്ന്‌ വില്‍പനയും മോഷണവുമാരോപിച്ചാണ്‌ ഇയാളെ റോഡരികിലെ പോസ്‌റ്റില്‍ കെട്ടിയിട്ട്‌ മര്‍ദിച്ചത്‌.

പുറത്തുവന്ന വിഡിയോ ദൃശ്യത്തില്‍ പ്രദേശവാസികള്‍ ഇയാളെ പിടികൂടി ഇലക്‌?ട്രിക്‌? പോസ്‌?റ്റില്‍ കാലുകെട്ടിയിട്ട്‌ അടിക്കുന്നത്‌ വ്യക്തമാണ്‌. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുന്നതും അയാള്‍ ഉപദ്രവിക്കരുതെന്ന്‌ അപേക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.

സെപ്‌തംബര്‍ 24 വരെ ഇയാള്‍ മറ്റൊരു കേസില്‍ ജയിലായിരുന്നു. പുറത്തിറങ്ങിയ ഇയാളെ പ്രദേശവാസികള്‍ വളഞ്ഞിട്ട്‌ പിടികൂടിയതാണെന്നാണ്‌?സൂചന. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക