Image

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് പാര്‍ക്കിംഗ് ലോട്ട് വികസന പദ്ധതിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 09 October, 2017
മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് പാര്‍ക്കിംഗ് ലോട്ട് വികസന പദ്ധതിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നടത്തപ്പെട്ടു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലത്തിലെ പാര്‍ക്കിംഗ് ലോട്ട് നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടമായ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഒക്‌റ്റോബര്‍ 8-ന് ഞായാറാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക അസി. വികാരി ബഹുമാനപ്പെട്ട വട്ടംപുറത്ത് ബോബനച്ചന്‍ നിര്‍വഹിച്ചു. സെ മേരീസ് ഇടവകാഗംങ്ങളുടെ ചിരകാല അഭിലാഷമായ വിശാലമായൊരു പാര്‍ക്കിംഗ് ലോട്ട് എന്ന പദ്ധതിക്ക് വേണ്ട സ്ഥലത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിക്ക് സാക്ഷ്യം വഹിക്കുവാന്‍ വലിയൊരു ജനാവലി പള്ളിയങ്കണത്തില്‍ തടിച്ചുകൂടി.

മൂന്നരലക്ഷം ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഇതിനോടകം രണ്ടേകാല്‍ ലക്ഷം ഡോളറിന്റെ വാഗ്ദാന തുക ലഭിച്ചുവെന്ന് പാര്‍ക്കിംഗ് ലോട്ട് വികസന പ്രോജക്ട് ചെയര്‍മാന്‍ തമ്പി വിരുത്തിക്കുളങ്ങര അറിയിച്ചു. പദ്ധതിയുടെ വിജയസാക്ഷാകരണത്തിന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും നല്ലാരു സഹകരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രോജക്റ്റ് കോ ചെയര്‍ന്മാരായ ബിജു കിഴക്കേക്കുറ്റ് , ബിനോയി പൂത്തറ എന്നിവര്‍ അഭിപ്രായപെട്ടു.

ദിനംപ്രതി നിരവധി പേര്‍ ഓഫറുകളുമായി സമീപിച്ചു കൊണ്ടാണിരിക്കുന്നതെന്ന് ഫണ്ട് റെയിംഗ് ചെയര്‍ന്മാരായ പോള്‍സണ്‍ കുളങ്ങര , സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ അറിയിച്ചു. കൂടാതെ ധൃതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുവാന്‍ രുപം കൊടുത്തിരിക്കുന്ന കമ്മറ്റിയിലെ അഗംങ്ങളായ സൈമണ്‍ ചക്കാലപ്പടവില്‍, ജോണ്‍ പാട്ടപ്പതി. പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, റോയി നെടുംച്ചിറ, ബൈജു കുന്നേല്‍, ഷാജി എടാട്ട്, ജെയിംസ് മന്നാകുളത്തില്‍ ,സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി ആര്‍ ഒ ), കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി (കോര്‍ഡിനേറ്റര്‍) സിബി കൈതക്കതൊട്ടിയില്‍ , ജോയി ചെമ്മാച്ചേല്‍, ടോണി കിഴക്കേക്കുറ്റ് എന്നിവരും ചേര്‍ന്ന് ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് പാര്‍ക്കിംഗ് ലോട്ട് വികസന പദ്ധതിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക