Image

ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിംഗ് സെറ്റില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് അഞ്ജലി

Published on 09 October, 2017
ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിംഗ് സെറ്റില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് അഞ്ജലി

മലയാള സിനിമ ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത ഒന്നാണ് കല്‍പ്പനയുടെ വേര്‍പാട്. കല്‍പ്പനയുടെ വേര്‍പാട് ഇന്നും വേദനനിറഞ്ഞതാണെങ്കിലും മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത കലാകാരിയാണ് അവര്‍. കല്‍പ്പനയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് അഞ്ജലി മേനോന്‍. ഒരു മാഗസിനാണ് ഇതി റിപ്പോര്‍ട്ട് ചെയ്തത്.

ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ ഷൂട്ടിംഗിനിടയില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പല ഷോട്ടുകളും ഒരുപാടു തവണ റിഹേഴ്‌സല്‍ ചെയ്തിട്ടാണ് എടുത്തതെന്നും കല്‍പ്പന പലപ്പോഴും ബുദ്ധിമുട്ടാണെന്ന് പറഞ്ഞുവെന്നും എന്നാല്‍ താനത് കാര്യമാക്കിയില്ലെന്നും അഞ്ജലി പറയുന്നു. ആ സമയത്ത് കഷ്ടപ്പെടുത്തുന്നുവെന്ന് തോന്നാമെന്നും എന്നാല്‍ റിസള്‍ട്ട് വരുമ്പോള്‍ ആ തോന്നല്‍ മാറുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അഞ്ജലി പറഞ്ഞു.

നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായാണ് കല്‍പ്പന ബാംഗ്ലൂര്‍ ഡേയ്‌സില്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയുടെ അമ്മ വേഷത്തിലാണ് കല്‍പ്പന എത്തുന്നത്. ഈ ചിത്രത്തിന് ശേഷം ദുല്‍ഖറിനൊപ്പം ചാര്‍ലിയിലും കല്‍പ്പന വേഷമിട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക