Image

ബാഹുബലിയും ഭല്ലാലദേവനും മഹിഷ്മതി സിംഹാസനത്തില്‍, ഹിറ്റായി ചിത്രം

Published on 09 October, 2017
ബാഹുബലിയും ഭല്ലാലദേവനും മഹിഷ്മതി സിംഹാസനത്തില്‍, ഹിറ്റായി ചിത്രം

ഇന്ത്യന്‍ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചിത്രമാണ് ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും വമ്പന്‍ ഹിറ്റാണ്. ഇപ്പോഴും ബാഹുബലിയുടെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. മഹിഷ്മതിയുടെ ഭരണാധികാരിയുടെ സിംഹാസനത്തില്‍ ബാഹുബലിയും വില്ലന്‍ ഭല്ലാല ദേവനും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാഹുബലിയില്‍ ബാഹുബലിയായി പ്രഭാസും ഭല്ലാല ദേവനായി റാണ ദഗ്ഗുപതിയുമാണ് എത്തിയത്. റാണയാണ് ചിത്രം പങ്കുവച്ചത്. സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് ഇത്. ബാഹുബലി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരുന്നു പുറത്തിറങ്ങിയത്. 1000 കോടി ക്ലബില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടം ബാഹുബലി സ്വന്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക