Image

ജോണ്‍ മാത്യു ലാന പ്രസിഡന്റ്, ജോസന്‍ ജോര്‍ജ് സെക്രട്ടറി

Published on 09 October, 2017
ജോണ്‍ മാത്യു ലാന പ്രസിഡന്റ്, ജോസന്‍ ജോര്‍ജ് സെക്രട്ടറി
ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പ്രസിഡന്റായി പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോണ്‍ മാത്യുവിനേയും (ഹൂസ്റ്റണ്‍), സെക്രട്ടറിയായി പ്രശസ്ത കവി ജോസന്‍ ജോര്‍ജിനേയും (ഡാലസ്) തെരഞ്ഞെടുത്തു. വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍ (ട്രഷറര്‍), അനിലാല്‍ ശ്രീനിവാസന്‍, ചിക്കാഗോ (വൈസ് പ്രസിഡന്റ്), കെ.കെ. ജോണ്‍സണ്‍, ന്യൂയോര്‍ക്ക് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സെക്രട്ടറി തന്നെ പ്രസിഡന്റാകുക എന്ന പാരമ്പര്യമാണ് ഇത്തവണ അവസാനിച്ചത്. ലാന സമ്മേളനത്തിനു ചുക്കാന്‍പിടിച്ച സെക്രട്ടറി ജെ. മാത്യൂസ് പ്രസിഡന്റാകാന്‍ താത്പര്യം കാട്ടിയില്ല. പുതിയ ആളുകള്‍ വരട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സെക്രട്ടറി തന്നെ പ്രസിഡന്റാകണമെന്നു ഭരണഘടനയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഐക്യകണ്‌ഠ്യേന ജോണ്‍ മാത്യുവിനെ തെരഞ്ഞെടുത്തത്. 

നോവലിസ്റ്റിനുള്ള ഈവര്‍ഷത്തെ അവാര്‍ഡ് നേടിയ "ഭൂമിക്കു മേലേ ഒരു പാദമുദ്ര'യുടെ രചയിതാവായ ജോണ്‍ മാത്യു സാഹിത്യരംഗത്ത് കൈവെയ്ക്കാത്ത മേഖലകളോ, വിഷയങ്ങളോ ഇല്ല. ചെറുകഥ, ലേഖനങ്ങള്‍ തുടങ്ങിയവയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സാഹിത്യകാരനാണ്. വ്യത്യസ്ത വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ പുതിയ ചിന്താഗതിക്ക് പ്രേരകമാകുന്നു. 

അമ്പതുകളുടെ ആദ്യവര്‍ഷങ്ങളില്‍ മണിമലയാറിനു കുറുകെ പാലം പണിതപ്പോള്‍ മുതല്‍ മല്ലപ്പള്ളി എന്ന ഗ്രാമത്തിനുണ്ടായ വാണിജ്യ പ്രധാനമായ വളര്‍ച്ച, അറുപതുകളില്‍ ആധുനികത ചര്‍ച്ച ചെയ്ത ഡല്‍ഹി, എഴുപതുകളില്‍ മഞ്ഞിന്റേയും മോട്ടോര്‍ കാറുകളുടേയും നഗരമായ ഡിട്രോയിറ്റ്, എണ്‍പതുകളില്‍ ആധുനിക മുതലാളിത്തത്തിന്റെ പ്രതീകമായ ഹൂസ്റ്റണ്‍ നഗരത്തിന്റെ കുതിപ്പിനു നേര്‍ക്കുനേര്‍ നോക്കി നിന്നത് എല്ലാം അദ്ദേഹം സ്വന്തം കൃതികളില്‍ ചിത്രീകരിക്കുന്നു. 

ആദ്യ കഥാ സമാഹാരം നിറം പിടിപ്പിച്ച ലോകം 1994-ല്‍ മലയാളം പത്രം അവാര്‍ഡ് നേടി. ഉടുപ്പുകളുടെ ഘോഷയാത്ര, കുടിയേറ്റം മുതല്‍ മടക്കയാത്ര വരെ, ആനയും അന്തക വിത്തും എന്നിവ മറ്റു കഥാ സമാഹാരങ്ങല്‍. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റായിരുന്നു

റിമാക്‌സ് റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോസന്‍ ജോര്‍ജ് 1986 മുതല്‍ ഡാളസില്‍. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ സാംസ്കാരിക- സാമൂഹിക രംഗത്ത് സജീവം. ഇപ്പോള്‍ ലാന ട്രഷററാണ്. കേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷററുമാണ്. നിയതിയുടെ താളം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജോണ്‍ മാത്യു ലാന പ്രസിഡന്റ്, ജോസന്‍ ജോര്‍ജ് സെക്രട്ടറിജോണ്‍ മാത്യു ലാന പ്രസിഡന്റ്, ജോസന്‍ ജോര്‍ജ് സെക്രട്ടറി
Join WhatsApp News
ലാന നിരീക്ഷകൻ 2017-10-10 02:52:45
കുറച്ചു ലാന നിരീക്ഷണങ്ങൾ  കുറിക്കാം. അവാർഡുകളുടെ  കൊടുക്കൽ വാങ്ങൽ പെരുനാൾ  ആയിരുന്നു നടന്നത്.  കുറച്ചു  അർഹർക്കും   അതിൽ അതികം അർഹർ അല്ലാത്തവർക്കും  അവാര്ഡുകള്  കിട്ടി.  പരസ്പരം  പുകഴ്ത്തൽ  ചൊറിയൽ  അവിടെ  കണ്ടു. ചിലർ  സ്റ്റേജിൽ 
ഒത്തിരി  ചുമ്മാ  വിളയാടി .  ചിലർ സ്റ്റേജിൽ  കയറി  പല തവണ  കുത്തിയിരുന്ന്  ആളായി.  ഒന്നും  എഴുതാത്തവരും  വലിയ  എഴുത്തു  ആനകളായി  നടിച്ചു. ജെ മാത്യുവിന്  ഒത്തിരി മറ്റു  എടുത്താൽ  പൊങ്കാത്ത  പൊസിഷനുകൾ  ഉള്ളതിനാൽ  ജോൺ മാത്യുവിന്  പ്രസിഡന്റിൽ  പദവി  അടിച്ചു  വീക്കി .  അങ്ങനെ  തൂണും ചാരി  നിന്നവൻ  പെണ്ണിനേയും  കൊണ്ടുപോയി  എന്ന പോലായി. പണ്ട്  USA  യിൽ  ഒബാമ  പ്രസിഡന്റ്  ആയമാതിരി ജോൺ മാത്യു  ലാന പ്രസിഡന്റ് ആയി. അഭിനന്ദനംകൾ.  ഈമാസം  ഇദ്ദഹത്തിനു  നല്ല കാലം അത്ര നല്ല കൃതികൾ  അല്ലെങ്കിലും  ഒന്ന്  രണ്ടു  പുസ്ത അവലോകനം , റിലീസിംഗ്  വാർത്തകൾ വന്നു, അവാർഡ്‌കൾ   
 കിട്ടി പുള്ളി അങ്ങ്  കേറിപോയി. ഒബാമ  നല്ല ഭരണം  തന്നപോലെ  പുള്ളിക്കാരൻ  നല്ല ലാന ഭരണം  തരുമെന്നു നിരീക്ഷിക്കുന്നു.  ജോസനും  അനുമോദനം. നല്ല  സെക്രട്രിഓഫ്  സ്റ്റേറ്റ്  ആകണം . ഫോമാ  ഫൊക്കാന  എന്ന  ആനകളെ  ഇനി  ലാന എന്ന ആന ബീട് ചെയ്യണം. ആട  പൊന്നാട  അവാർഡ്‌സ്  എല്ലാം അര്ഹര്ക്കു  കൊടുക്കണം .  എന്നാൽ  പറഞ്ഞപോലെ  ആശംസകൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക