Image

ഹസനെ തള്ളി ഉമ്മന്‍ ചാണ്ടി: യോജിച്ച സമരം സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിനു ശേഷം മാത്രം

Published on 09 October, 2017
ഹസനെ തള്ളി ഉമ്മന്‍ ചാണ്ടി: യോജിച്ച സമരം സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിനു ശേഷം മാത്രം
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയ്ക്കതെിരെ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള സമരങ്ങള്‍ക്ക് തയാറാണെന്ന കെപിസിസി അധ്യക്ഷന്‍ എം.എംഹസന്റെ വാക്കുകളെ പാടെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അതിനു ശേഷം മാത്രം യോജിച്ചുള്ള സമരത്തേക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാടറിയിച്ചതിനു പിന്നാലെയായിരുന്നു ഹസന്‍ അതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക