Image

ദയവു ചെയ്‌ത്‌ സോളോയെ കൊല്ലരുതേ: ഫെയ്‌സ്‌ ബുക്കിലൂടെ ദുല്‍ഖറിന്റെ ആത്മവിലാപം

Published on 09 October, 2017
  ദയവു ചെയ്‌ത്‌ സോളോയെ കൊല്ലരുതേ:  ഫെയ്‌സ്‌ ബുക്കിലൂടെ ദുല്‍ഖറിന്റെ ആത്മവിലാപം


തന്റെ പുതിയ സിനിമയായ സോളോയെ കൂവിയും മോശം പ്രചരണങ്ങള്‍ നടത്തിയും നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍. സംവിധായകന്റെ അനവാദമില്ലാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ മാറ്റിയ സാഹചര്യത്തിലാണ്‌ ദുല്‍ഖര്‍ ഫെയ്‌സ്‌ബുക്കിലൂടെ തന്റെ ഹൃദയവേദന പങ്കു വച്ചത്‌. ഈ ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ചിത്രത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളും ദുല്‍ഖര്‍ ആരാധകരുമായി പങ്കു വയ്‌ക്കുന്നു.

പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയായിരുന്നു ഇതുവരെ ഞങ്ങളുടെ ഊര്‍ജം. തിയേറ്ററില്‍ ചിത്രം കണ്ടിട്ട്‌ പ്രേക്ഷകര്‍ കൂവുകയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണംനടത്തുകയും ചെയ്യുമ്പോള്‍ അത്‌ ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ ഇത്രയും കാലം എനിക്കു നല്‍കിയ ആത്മധൈര്യം മുഴുവന്‍ തകര്‍ക്കുകയാണ്‌. ഞാന്‍ ബിജോയ്‌ നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുകയാണ്‌. സിനിമയുമായി ബന്ധമില്ലാത്തവര്‍ അത്‌ വെട്ടിച്ചുരുക്കുകയോ മുറിച്ചു മാറ്റുകയോ ചെയ്‌ത്‌ അതിനെ കൊല്ലുന്നതിനു തുല്യമാണ്‌. ദയവു ചെയ്‌ത്‌ അങ്ങനെ ചെയ്യരുത്‌.

ദുല്‍ഖറിന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ വായിക്കാം.
സോളോ കണ്ടതിനു ശേഷം ഇതിനെ കുറിച്ചെഴുതണംഎന്നു വിചാരിച്ചിരുന്നതാണ്‌. എന്നാല്‍ തിരക്കു കാരണം അതിനു സമയം കിട്ടിയില്ല. ഇന്നാണ്‌ അത്‌ കണ്ടത്‌. ഞാന്‍ മനസില്‍ ണ്ടതിനേക്കാള്‍ എത്രയോ മഹോരമായിരിക്കുന്നു അത്‌. അതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രമായിരുന്നതിനാല്‍ അങ്ങിങ്ങ്‌ പ്രശ്‌നങ്ങള്‍ ഇല്ലെന്ന്‌ പറയുന്നില്ല. 

ശേഖറിന്റെ ട്രാക്കിന്‌ കുറച്ചു ദൈര്‍ഘ്യമുള്ള സ്‌ക്രീന്‍ സമയം വേണമായിരുന്നു. എങ്കിലും ഞാന്‍ പരിപൂര്‍ണമായി ചിത്രത്തെ സ്‌നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. സംവിധയകന്‍ ബിജോയ്‌ നമ്പ്യാര്‍ യഥാര്‍ത്ഥമാക്കിയ ഒറിജിനല്‍ പതിപ്പിനെ.

സോളോയെ പോലുള്ള ചിത്രങ്ങള്‍ അഭിനേതാക്കളുടെ സ്വപ്‌നമാണ്‌. അതു കേട്ട നാള്‍ മുതല്‍ അതിനെ സനേഹിച്ചിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. സ്‌ക്രീനില്‍ കണ്ട ചിത്രത്തെയും സ്‌നേഹിക്കുന്നു. ഈ ചിത്രത്തിനു വേണ്ടി എന്റെ മനസും ആത്മാവും നല്‌കിയിരിക്കുകയാണ്‌. ഞങ്ങള്‍ ചോര നീരാക്കിയാണ്‌ ഇത്രയും ലോബജറ്റില്‍ ഇതു പോലൊരു ചിത്രം പൂര്‍ത്തിയാക്കിയത്‌. ഇതുപോലെ ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്ന വ്യത്യസ്‌തമായ ചിത്രങ്ങള്‍ക്കായി എന്റെ മനസും ആത്മാവും സമര്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ്‌.

സോളോ ചാര്‍ലിയോ ബാംഗ്‌ളൂര്‍ ഡേയ്‌സോ പോലെയുള്ള ചിത്രമല്ലെന്ന്‌ പലരും പറയാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു ചിത്രം ചെയ്‌തതെന്നു ചിലര്‍ ചോദിച്ചു. ഇത്‌ഒഴിവാക്കാമായിരുന്നില്ലേ എന്നും പലരും എന്നോട്‌ ചോദിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നാണ്‌ പലരും എന്നോടു പറഞ്ഞത്‌. നിങ്ങള്‍ക്കറിയാമോ, ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെയാണ്‌ ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. വ്യത്യസ്‌തമായ ചിത്രങ്ങള്‍ചെയ്യാന്‍ തന്നെയാണ്‌ എന്റെ ആഗ്രഹം. വ്യത്യസ്‌തതയെ കുറിച്ച്‌എല്ലാവരും പറയുമ്പോള്‍ ഒരു വിഭാഗം മാത്രം എന്തിനാണ്‌ വ്യത്യസ്‌തമായ ഒരു ചിത്രത്തെ കളിയാക്കുന്നത്‌.

എവിടെ പോകുമ്പോഴും കഥകള്‍ തിരയുന്ന ആളാണ്‌ ഞാന്‍. കഥ പറയാന്‍ എനിക്കു ധൈര്യം നല്‍കുന്നത്‌ എന്റെ പ്രേക്ഷകരായിരുന്നു. നല്ലൊര#ുകഥ നല്ലൊരു രീതിയില്‍പറഞ്ഞാല്‍ അവര്‍ സ്വീകരിക്കുമെന്ന്‌ എനിക്കറിയാമായിരുന്നു. നല്ലതോ ചീത്തയോ ആകട്ടെ തിരക്കഥകള്‍ സ്വീകരിക്കുന്നത്‌ എന്റെ സ്വന്ത ഇഷ്‌ടപ്രകാരമാണ്‌.

അതുകൊണ്ട്‌ സോളോയിലെ ട്രാക്കായ രുദ്രയുടെ കഥയെ പ്രേക്ഷകര്‍ കൂവുകയും കളിയാക്കുയും മോശം അധിക്ഷേപങ്ങള്‍ പറയുമ്പോള്‍ എനിക്ക്‌ എന്റെ ഹൃദയം തകരുകയാണ്‌. എല്ലാവരും ആവേശത്തോടെയാണ്‌ ഈ ചിത്രം ചെയ്‌തത്‌. 
 യഥാര്‍ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രം ചെയ്‌തത്‌. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതിയില്‍ ചെയ്യണമെന്നാണ്‌ ഞങ്ങള്‍ ആഗ്രഹിച്ചത്‌. അതുകൊണ്ട്‌ കൃത്രിമമായ ഹാസ്യമാണെന്ന്‌ ആളുകള്‍ പറയുമ്പോള്‍ എനിക്കതു മനസിലാകുന്നില്ല.


സുഹാസിനിക്കൊപ്പമുള്ളത്‌ കരിയറില്‍ ഞാന്‍ അഭിനയിച്ചതില്‍ ഏററവും മികച്ച സീനുകളില്‍ ഒന്നായിരുന്നു. യാതൊരു മുന്‍മാതൃകയുമില്ലാതെയാണ്‌ ഒറ്റ ഷോട്ടിലുളള ആ സീന്‍ അഭിനയിച്ചത്‌. ജീവിതത്തിലെ മറ്റേതു സീനിലെക്കാളും ആ സീന്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ബിജോ അതിനെ കുറിച്ച്‌# പറഞ്ഞപ്പോള്‍ എനിക്ക്‌ വളരെ സന്തോഷമായിരുന്നു. രസകരമായിരുന്നു കട്ട്‌പറഞ്ഞ നിമിഷം. രസകരമായിരുന്നു ഡബ്ബിങ്ങ്‌. സ്‌ക്രീനില്‍ കണ്ടപ്പോഴും രസമുണ്ടായിരുന്നു. എന്നിട്ടും സ്‌ക്രീനില്‍ ആളുകള്‍ക്ക്‌ അത്‌ മനസിലാകാതെ പോയത്‌ എനിക്കു മനസിലാകുന്നില്ല. കറുത്ത ഹാസ്യം എന്നും ഈ തരത്തില്‍ തന്നെയാണ്‌. 

ഞങ്ങള്‍ ലക്ഷ്യമിട്ടതും ഇതു തന്നെയായിരുന്നു. അതുകൊണ്ടു നിങ്ങല്‍ക്കു മനസിലാകത്തതുകൊണ്ടു അതിനെ തിയേറ്ററില്‍ കൂവുന്നതും അധിക്ഷേപിക്കുന്നതും മോശമായ പ്രചരണം നടത്തുന്നതും അതിനെ കൊല്ലുന്നതിനു തുല്യമാണ്‌. അതു ഞങ്ങളുടെ മനസും ഹൃദയവും തകര്‍ക്കുകയാണ്‌. അതുകൊണ്ടു ഞാന്‍ നിങ്ങളോടു കെഞ്ചുകയാണ്‌. ദയവു ചെയ്‌ത്‌ സോളോയെ കൊല്ലരുത്‌. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസോടെ കണ്ടാല്‍ അത്‌ നന്നായി ഓടും. 

ഞാന്‍ ബിജോയ്‌ നമ്പ്യാര്‍ക്കൊപ്പമാണ്‌. അയാളുടെ ആഖ്യാനരീതിക്കൊപ്പമാണ്‌. അതുമായി ഒരു ബന്ധമില്ലാത്തവര്‍ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും അതിനെ കൊല്ലാനേ സഹായിക്കൂ.
ദുല്‍ഖറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌.















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക