Image

മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി

Published on 09 October, 2017
മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 30-നു വാപ്പിംഗേഴ്‌സ് ഫാള്‍സിലുള്ള മയേഴ്‌സ് കോര്‍ണേഴ്‌സ് സ്കൂളില്‍ വച്ചു നടത്തപ്പെട്ടു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ മാവേലി തമ്പുരാനെ സമ്മേളന ഹാളിലേക്ക് ആനയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മിഡ്ഹഡ്‌സണിലെ വനിതാ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര അത്യന്തം മനോഹരമായി. റേച്ചല്‍ തോമസ് നയിച്ച സംഘനൃത്തം, റേച്ചല്‍ ഗബ്രിയേലിന്റെ നാടോടി നൃത്തം, സ്‌നേഹ സന്ദേശിന്റെ കൃഷ്ണനാട്ടം, മിഡ്- ഹഡ്‌സണ്‍ യൂത്ത് ടീമിന്റെ ഗ്രൂപ്പ് ഡാന്‍സ് എന്നിവ കാണികളുടെ ഹൃദയം കവര്‍ന്നു. തഹ്‌സീന്‍ മുഹമ്മദ്, സോഫിയ എബി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള പരിപാടികള്‍ക്കു മാറ്റുകൂട്ടി. മിഡ്ഹഡ്‌സണ്‍ ബോയ്‌സിന്റെ വള്ളംകളി ഗാനം ഗതകാല സ്മരണകളുണര്‍ത്തി. ഡോ, ജോര്‍ജ് ജോസഫിന്റെ കവിതകള്‍, ഓണസന്ദേശം എന്നിവ അത്യന്തം ഹൃദ്യമായി.

മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഫോമാ നേതാക്കളായ രേഖ ഫിലിപ്പ്, സണ്ണി കല്ലൂപ്പാറ എന്നീ നാഷണല്‍ കമ്മിറ്റി അംഗങ്ങളും, ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് (സലീം), ഫോമ മുന്‍ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് തോമസ് മാത്യു (അനിയന്‍), മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് (സന്തോഷ്) എന്നിവര്‍ അടക്കുമുള്ള നേതൃനിര എത്തിയിരുന്നു.

അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ പ്രസിഡന്റ് ബിജു ഉമ്മന്‍ സംസാരിക്കുകയുണ്ടായി. ആല്‍വിന്‍, മേഘ എന്നീ യുവ നേതാക്കള്‍ ആഘോഷങ്ങള്‍ക്ക് എം.സിമാരായി പ്രവര്‍ത്തിച്ചു.

മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷീല ജോസഫ്, സെക്രട്ടറി സുരേഷ് മുണ്ടയ്ക്കല്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.

മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്റെ നേതാക്കളായ അശോക് മലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ഇടമ്പാടം, ജോയിന്റ് സെക്രട്ടറി ലിജു മുക്കാടന്‍, ജോയിന്റ് ട്രഷറര്‍ ജിജി ഉലഹന്നാന്‍, കമ്മിറ്റി അംഗങ്ങളായ ബെറ്റി ഉമ്മന്‍, അനു മുണ്ടയ്ക്കല്‍, അലീന അശോക്, ദേവകി മേക്കാട്ട്, റോഷന്‍, ഏലിയാസ് തുടങ്ങിയ നേതൃനിര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിമിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിമിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിമിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിമിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിമിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായിമിഡ്ഹഡ്‌സണ്‍ കേരള അസോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക