Image

വേങ്ങരയിലേക്ക്‌ കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Published on 10 October, 2017
 വേങ്ങരയിലേക്ക്‌ കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി


മലപ്പുറം വേങ്ങരയില്‍ നാളെ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ മണ്ഡലത്തിലേക്ക്‌ കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ്‌ കുറ്റിപ്പുറത്ത്‌ പിടികൂടിയത്‌. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദിഖ്‌ എന്നിവരെ കള്ളപ്പണത്തോടൊപ്പം പൊലീസ്‌ പിടികൂടി. 

 തെരഞ്ഞെടുപ്പ്‌ നടക്കുന്ന വേങ്ങരയിലേക്ക്‌ കൊണ്ടുവന്ന കള്ളപ്പണം കുറ്റിപ്പുറത്ത്‌ വെച്ച്‌ വാഹനപരിശോധനയ്‌ക്കിടെയാണ്‌ പൊലീസ്‌ പിടിച്ചെടുത്തത്‌.
വേങ്ങരയിലേക്ക്‌ കൊണ്ടു വരികയായിരുന്ന പണമാണ്‌ പിടികൂടിയതെന്ന്‌ പോലീസ്‌ അറിയിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക