Image

അമിത്‌ ഷായുടെ മകന്‍ 'സ്റ്റാര്‍ട്ട്‌ അപ്പ്‌'ഇന്ത്യയുടെ പ്രതീകമെന്ന്‌ രാഹുല്‍ ഗാന്ധിയുടെ പരിഹാസം

Published on 10 October, 2017
അമിത്‌ ഷായുടെ മകന്‍ 'സ്റ്റാര്‍ട്ട്‌ അപ്പ്‌'ഇന്ത്യയുടെ പ്രതീകമെന്ന്‌ രാഹുല്‍ ഗാന്ധിയുടെ പരിഹാസം

അമിത്‌ ഷായുടെ മകന്‍ ജെയ്‌ അമിത്‌ ഭായ്‌ ഷാ സ്റ്റാര്‍ട്ട്‌ അപ്പ്‌ ഇന്ത്യയുടെ പ്രതീകമാണെന്ന്‌ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ജെയ്‌ ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16000 മടങ്ങ്‌ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്‌. 

നവസര്‍ജന്‍ യാത്രയുടെ ഭാഗമായി വഡോദരയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അധികാരത്തില്‍ വന്ന്‌ നരേന്ദ്രമോഡി പ്രധാനമന്ത്രിയായും അമിത്‌ഷാ ബിജെപി ദേശീയ അധ്യക്ഷനായും ചുമതലയേറ്റതിന്‌ പിന്നാലെ അമിത്‌ഷായുടെ മകന്‍ ജെയ്‌ അമിത്‌ ഭായ്‌ ഷായുടെ കമ്പനിയുടെ ലാഭം 16000 ഇരട്ടി വര്‍ധിച്ചുവെന്ന്‌ ദി വയര്‍ ഡോട്‌ കോം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

കമ്പനി രജിസ്റ്ററാര്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വയര്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടത്‌.
20132014 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്റ്റാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും അവിടെ സമര്‍പ്പിച്ച ബാലന്‍സ്‌ ഷീറ്റിലും നല്‍കിയ കണക്കുകള്‍ പ്രകാരം 6230, 1724 രൂപയുടെ നഷ്ടത്തിലാണ്‌.

 എന്നാല്‍ 2014 ല്‍ മോഡി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവര്‍ഷം 2014-2015 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്‌ ഷാ കമ്പനിക്ക്‌ ആ ഒരു വര്‍ഷം 18728 രൂപ ലാഭം ലഭിച്ചുവെന്നാണ്‌. 2015-16 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 16000 ഇരട്ടിയായി, 80.5 കോടി രൂപയായി ഉയര്‍ന്നതായും രേഖകള്‍ ചൂണ്ടികാട്ടുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക