Image

ലിംഗമാറ്റ ശസ്‌ത്രകിയ നടത്തി സ്‌ത്രീയായ നാവികനെ സേന പുറത്താക്കി

Published on 10 October, 2017
ലിംഗമാറ്റ ശസ്‌ത്രകിയ നടത്തി സ്‌ത്രീയായ നാവികനെ  സേന  പുറത്താക്കി


ന്യൂഡല്‍ഹി :ലിംഗമാറ്റ ശസ്‌ത്രകിയ നടത്തിയ നാവികനെ സേന പുറത്താക്കി. സര്‍വ്വീസ്‌ ചട്ടങ്ങല്‍ ലംഘിച്ചു എന്നാരോപിച്ചാണ്‌ സേനയുടെ നടപടി. ലിംഗമാറ്റ ശസ്‌ത്രക്രിയക്കു വിധേയനായ മനീഷ്‌ ഗിരി എന്നയാളെയാണു വിശാഖപട്ടണത്തെ ഓഫിസില്‍നിന്ന്‌ ഒഴിവാക്കിയത്‌. കഴിഞ്ഞ ഓഗസ്റ്റിലാണ്‌ മനീഷ്‌ ശസ്‌ത്രക്രിയ നടത്തി സ്‌ത്രീയായി മാറിയത്‌.

നാവികനായി ജോലിയില്‍ പ്രവേശിക്കുമ്പോഴുളള ലിംഗസ്വത്വത്തില്‍നിന്ന്‌ ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു മാറുന്നത്‌ ചട്ടലംഘനമാണ്‌. നിലവിലെ നിയമങ്ങളനുസരിച്ച്‌ ലിംഗമാറ്റം വരുത്തിയവര്‍ക്കു ജോലിയില്‍ തുടരാനാകില്ലെന്നു നാവികസേന അറിയിച്ചു.
അവകാശം നേടിയെടുക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നുസേനയില്‍ നിന്ന്‌ പുറത്താക്കിയ നാവികന്‍പറയുന്നു. 

ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയതിന്‌ പിന്നാലെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി ശരിയല്ലെന്നും ലിംഗമാറ്റം നടത്തിയാല്‍ ജോലിയ്‌ക്ക്‌ അനുയോജ്യനാവില്ലെന്ന കാരണത്തിന്‌ എന്ത്‌ അടിസ്ഥാനമാണ്‌ ഉള്ളതെന്ന്‌ ഇദ്ദേഹം ചോദിക്കുന്നു.

ഏഴു വര്‍ഷം മുന്‍പാണു മനീഷ്‌ ഗിരി ജോലിയില്‍ പ്രവേശിച്ചത്‌. പുരുഷനായിരുന്ന മനീഷ്‌ ഗിരി തന്റെയുള്ളിലെ സ്‌ത്രീത്വം തിരച്ചറിഞ്ഞ്‌ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. സാബി എന്ന പേര്‌ അനൗദ്യോഗികമായി സ്വീകരിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക