Image

പ്രതിസന്ധിയ്ക്ക് പരിഹാരമായി ; ‘മൈ സ്‌റ്റോറി’ ഈ മാസം 18ന് പുനരാരംഭിക്കും

Published on 10 October, 2017
പ്രതിസന്ധിയ്ക്ക് പരിഹാരമായി ; ‘മൈ സ്‌റ്റോറി’ ഈ മാസം 18ന് പുനരാരംഭിക്കും

പൃഥ്വിരാജിന്റെ ഡേറ്റ്  പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ‘മൈ സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കും. ചിത്രത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായെന്നും ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്നും ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞു. കോസ്റ്റ്യൂം ഡിസൈനറായ റോഷ്‌നി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി. ഇവരെ തന്നെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായുള്ള ഡേറ്റ് ക്ലാഷാണ് മൈ സ്‌റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയിലാക്കിയത്.

ഇത് രണ്ടു ചിത്രങ്ങളുടെ ഡേറ്റുകള്‍ ക്ലാഷായതുകൊണ്ടുണ്ടായ പ്രശ്‌നമാണ്. അത് സിനിമാ മേഖലയില്‍ സ്വാഭാവികമാണ്. ഫിലിം ചേംബറിന്റെ ഇടപെടലിലൂടെ അക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമായിരിക്കുന്നു  റോഷ്‌നി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക