Image

റിയാലിറ്റി ഷോ മത്സരാര്‍ഥി സല്‍മാന്‍ ഖാനെതിരെ പരാതി നല്‍കി

Published on 10 October, 2017
റിയാലിറ്റി ഷോ മത്സരാര്‍ഥി സല്‍മാന്‍ ഖാനെതിരെ പരാതി നല്‍കി

ബിഗ് ബോസ് പതിനൊന്നാം അധ്യായത്തില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ആത്മഹത്യശ്രമം നടത്തിയ സുബൈര്‍ ഖാന്‍ അവതാരകനായ നടന്‍ സല്‍മാന്‍ ഖാനെതിരെ പരാതി നല്‍കി. താനെയിലെ ആന്‍ടോപ്പ് ഹില്‍ പോലീസ് സ്‌റ്റേഷനിലാണ് സുബൈര്‍ പരാതി നല്‍കിയത്. സുബൈര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

നിന്നെ ഞാന്‍ പട്ടിയാക്കും. പുറത്തിറങ്ങിയാല്‍ നിന്നെ ഞാന്‍ കാണിച്ച് തരാം. ഇവിടെ ജോലി ചെയ്യാന്‍ നിന്നെ സമ്മതിക്കില്ല. നിന്നെ ഞാന്‍ അടിക്കും എന്ന് സല്‍മാന്‍ ഭീഷണി മുഴക്കി എന്നു കാണിച്ചാണ് പരാതി നല്‍കിയത്.

സല്‍മാന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് സുബൈര്‍ അമിതമായി ഉറക്കഗുളിക കഴിച്ചത്. അവശനിലയിലായ സുബൈറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനെ തുടര്‍ന്ന് വോട്ടുകള്‍ കുറവായതിനാല്‍ സുബൈര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയതായി സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ബിഗ് ബോസിന്റെ തുടക്കം മുതല്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ആളായിരുന്നു സുബൈര്‍ ഖാന്‍. കാരണം സുബൈറിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഒരു കുടുംബബന്ധമുണ്ട്. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകളുടെ ഭര്‍ത്താവാണ് സിനിമാ പ്രവര്‍ത്തകന്‍ കൂടിയായ സുബൈര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക