Image

അമ്മയില്‍ വനിതാ സംവരണം വേണം: ഡബ്ല്യുസിസി

Published on 10 October, 2017
അമ്മയില്‍ വനിതാ സംവരണം വേണം: ഡബ്ല്യുസിസി
കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്കു കത്തുനല്‍കിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു. അമ്മയുടെ അടുത്ത യോഗത്തില്‍ ഈ ആവശ്യം ചര്‍ച്ചയാവുമെന്നും രമ്യ പറഞ്ഞു. 

നടിക്കെതിരെ വീണ്ടും പ്രചരണം നടക്കുന്നത് ഭയം സൃഷ്ടിക്കുന്നു. ഡബ്ല്യുസിസി അവസാനംവരെ അവള്‍ക്കൊപ്പമായിരിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക