Image

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി

Published on 10 October, 2017
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി
മെല്‍ബണ്‍: മെല്‍ബണിലെ എല്ലാ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി.  Mitcham Badminton Cetnreൽ നടന്ന ടൂര്‍ണമെന്റ് ഫാ. എല്‍ദോ വര്‍ക്കി വലിയപറന്പില്‍ ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്നു നടന്ന മത്സരങ്ങളില്‍ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ബിജു ചെറിയാന്‍  ബൈജു ജേക്കബ് സഖ്യം എല്‍ദോ വര്‍ഗീസ്  ആല്‍വിന്‍ മാത്യൂസ് സഖ്യം ആദ്യ രണ്ടു സ്ഥാനങ്ങള്‍ സ്വന്തമാക്കി. സിംഗിള്‍സ് വിഭാഗത്തില്‍ അരുണ്‍ ജോണും വനിതകളുടെ ഡബിള്‍സില്‍ മെര്‍ലിന്‍ ജോളി  ഏയ്ഞ്ചല്‍ രാജു സഖ്യം ജേതാക്കളായി. 

ഓസ്‌ടേലിയന്‍ ഗവണ്‍മെന്റിന്റെ വിക്ടോറിയന്‍ സ്‌റ്റേറ്റ് ബാഡ്മിന്റണ്‍ വിഭാഗമായ  BadmintonVictoria ആയിരുന്നു ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്‌സ്. 

റിപ്പോര്‍ട്ട്: എബി കോര പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക