Image

മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ കൊടിയിറക്കം

Published on 10 October, 2017
മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ കൊടിയിറക്കം
 മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ തിരുനാള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കൊണ്ടാടി. ക്‌നാനായ സമൂഹത്തിന് യുകെയില്‍ ആദ്യമായി അനുവദിച്ച് കിട്ടിയ ചാപ്ലിയന്‍സിയുടെ പരിശുദ്ധ ദൈവമാതാവിന്റെ രണ്ടാമത്തെ തിരുനാളില്‍ യുകെയിലങ്ങോളമിങ്ങോളമുള്ള ക്‌നാനായ സമുദായത്തിനൊപ്പം ഇതര െ്രെകസ്തവ സമുദായംഗങ്ങളും പങ്കുചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒന്നായി മാറി. തങ്ങളുടെ പാരന്പര്യവും തനിമയും കാത്ത് പരിപാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സമുദായാംഗങ്ങള്‍ തങ്ങളുടെ ഐക്യവും പരന്പരാഗതമായ കീഴ്വഴക്കങ്ങളും പ്രകടിപ്പിച്ച് തിരുനാളിനെ കൂടുതല്‍ ആകര്‍ഷകമാക്കി.

രാവിലെ 10ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍സി. സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ പരന്പരാഗതമായ നടവിളിയോടെ ദേവാലയത്തിനുള്ളിലേക്ക് വിശ്വാസി സമൂഹം സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക്

വത്തിക്കാന്‍ സ്ഥാനപതി മാര്‍ കുര്യന്‍ വയലുങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഗേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ സന്ദേശം നല്കി. ക്‌നാനായ സമുദായംഗങ്ങള്‍ തനിമയിലും ഒരുമയിലും സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ പങ്കുകാരകണമെന്ന് മാര്‍ സ്രാന്പിക്കല്‍ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹങ്ങളുമായി കൂടുതല്‍ വിശ്വാസത്തില്‍ വളരുവാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

ഷ്രൂസ്ബറി രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഗാനന്‍, സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശേരി, മലങ്കര ചാപ്ലിന്‍ ഫാ. രഞ്ജിത്ത്, ഫാ.സിറിള്‍ ഇടമന, ഫാ. ഫിലിപ്പ്, ഫാ.ജിനോ അരീക്കാട്ട്, ഫാ.മാത്യു, ഫാ.ഫാന്‍സുവ പത്തില്‍, ഫാ.സാജു ദേവസ്യ തുടങ്ങി പതിനാലോളം വൈദികര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ് വാഴ് വ് എന്നിവയും സമാപനാശീര്‍വാദവും നടന്നു. 

ഫോറം സെന്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും പിതാവിന് സ്വീകരണവും കലാ സന്ധ്യയും അരങ്ങേറി. മാര്‍ കുര്യന്‍ വയലുങ്കല്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഷ്രൂസ്ബറി മെത്രാന്‍ മാര്‍ക്ക് ഡേവിസിനെ പ്രതിനിധീകരിച്ച് വികാരി ജനറാള്‍ ഫാ.മൈക്കള്‍ ഗാനന്‍, യുകെകെസിഎ, യുകെകെസിവൈഎല്‍, ഇടവക ട്രസ്റ്റിമാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, വിമന്‍സ് ഫോറം, തുടങ്ങിയവരെ പ്രതിനിധീകരിച്ച് ബിജു മടക്കക്കുഴി, ജോസി, ബാബു തോട്ടം, ബെന്നി മാവേലി, റെജി മടത്തിലേട്ട്, ജോസ്, സിന്‍ന്േ!റാ, ജോമോള്‍ സന്തോഷ്, സ്റ്റീഫന്‍ ടോം, സാജന്‍ ചാക്കോ, ലിസി ജോര്‍ജ്, ഷാരോണ്‍ ഷാജി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരെ മൊമെന്േ!റാകള്‍ നല്കി ആദരിച്ചു. തുടര്‍ന്നു റെഡിച്ച് ക്‌നാനായ കൂടാരയോഗം അവതരിപ്പിച്ച തൊമ്മന്റെ സ്വപ്നങ്ങള്‍ എന്ന നാടകവും അരങ്ങേറി. തിരുനാളിനും കലാസന്ധ്യക്കും ട്രസ്റ്റി മാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശേരി, പുന്നൂസ്‌കുട്ടി ചാക്കോ എന്നിവര്‍ നേതൃത്വം നല്കി

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക