Image

സില്‍വര്‍ സ്റ്റാര്‍സ് എസ് സി ജേഴ്‌സി പ്രകാശനം ചെയ്തു

Published on 10 October, 2017
സില്‍വര്‍ സ്റ്റാര്‍സ് എസ് സി ജേഴ്‌സി പ്രകാശനം ചെയ്തു

കുവൈത്ത്: പ്രമുഖ മലയാളി ഫുട്‌ബോള്‍ ക്ലബ് ആയ സില്‍വര്‍ സ്റ്റാര്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് തങ്ങളുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. 

സില്‍വര്‍ സ്റ്റാര്‍സ് ക്ലബ് ഫര്‍വാനിയ അല്‍ ഹൈതം റോയല്‍ റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ കെഫാക്ക് 201718 സീസണിലേക്കുള്ള സോക്കര്‍ ലീഗ്, മാസ്‌റ്റേഴ്‌സ് ലീഗ് ടീമുകള്‍ക്കുള്ള പുതിയ ജേഴ്‌സി പ്രകാശനം നടത്തിയത്. ചടങ്ങില്‍ അയൂബ് കേച്ചേരി (ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്), അഫ്‌സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്), മുഹമ്മദ് റഫീഖ് (ഹൂണ്ടായ് എന്‍ജിനിയറിംഗ്), നിസാമുദ്ദീന്‍ (കെഒസി), ഷബീര്‍ അഹമ്മദ് (ഗള്‍ഫ് കണ്‍സള്‍ട്ട്), മുസ്തഫ മമ്മിക്കുട്ടി (ഒഎംജി സ്ലൈഡഴ്‌സ്), വി.എസ്. നജീബ്, ഹിക്ക്മത്ത്, ഷാനവാസ് ഹൈതം, ഇഖ്‌ലാസ് (റോയല്‍ ട്രിപ്പ്), കെഫാക്ക് ഭാരവാഹികളായ ഗുലാം മുസ്തഫ (പ്രസിഡന്റ്), മന്‍സൂര്‍ കുന്നത്തേരി (സെക്രട്ടറി), ഒ.കെ. റസാഖ് (ട്രഷറര്‍), ഷബീര്‍ കളത്തിങ്കല്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി), സഫറുള്ള (വൈസ് പ്രസിഡന്റ്), ബേബി നൗഷാദ് (അഡ്മിന്‍ സെക്രട്ടറി), ഫൈസല്‍ ഇബ്രാഹിം (മീഡിയ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു. 

സോക്കര്‍ ലീഗ് ടീമിനുള്ള ജേഴ്‌സി പ്രകാശനം അയൂബ് കേച്ചേരി, മുഹമ്മദ് റഫീഖ്,ഗുലാം മുസ്തഫ തുടങ്ങിയവരും മാസ്‌റ്റേഴ്‌സ് ലീഗ് ടീമിനുള്ള ജേഴ്‌സി അഫ്‌സല്‍ ഖാന്‍, കേഫാക് ഭാരവാഹികളും ചേര്‍ന്ന് നിര്‍വഹിച്ചു. അയൂബ് കേച്ചേരി (ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്) സില്‍വര്‍ സ്റ്റാര്‍സ് സോക്കര്‍ ലീഗ് ടീം ക്യാപ്റ്റന്‍ നസീമിന് ആദ്യ ജേഴ്‌സി നല്‍കി.മാസ്‌റ്റേഴ്‌സ് ലീഗിലെ കളിക്കാര്‍ക്കുള്ള ആദ്യ ജേഴ്‌സി ആഷിക് റഹ്മാന്‍ ഖാദിരി കെഫാക്ക് ട്രഷറര്‍ ഒ.കെ റസാഖില്‍ നിന്ന് സ്വീകരിച്ചു. 

സില്‍വര്‍ സ്റ്റാര്‍സ് ക്ലബ് സെക്രട്ടറി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് ആഷിക് റഹ്മാന്‍ ഖാദിരി, ട്രഷറര്‍ ഷംസുദ്ദീന്‍, ടീം മാനേജര്‍ സഹീര്‍ ആലക്കല്‍, വൈസ് പ്രസിഡന്റ് പ്രജീഷ് കുമാര്‍, ജോര്‍ജ് വര്‍ഗീസ്, മുഹമ്മദ് ഷാഫി, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 

ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം കേഫാക്കുമായി സഹകരിച്ച് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതായും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക