Image

കാസര്‍ഗോഡ് ഉത്സവ് 2017 വര്‍ണാഭമായി

Published on 10 October, 2017
കാസര്‍ഗോഡ് ഉത്സവ് 2017 വര്‍ണാഭമായി
 
കുവൈത്ത്: കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ഉത്സവ് എന്ന പേരില്‍ ഓണം ഈദ് സംഗമം നടത്തി. 

രാവിലെ 10ന് പൂക്കള മത്സരത്തോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പായസ മത്സരവും മൈലാഞ്ചി മത്സരവും നടന്നു. ഓണ സദ്യക്കുശേഷം വിശിഷ്ടാതിഥികളെ ആനയിച്ചു കൊണ്ട് ചെണ്ടമേളക്കാര്‍ വേദിയിലേക്ക് പ്രവേശിച്ചു. 

സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍ കള്ളാര്‍ അധ്യക്ഷത വഹിച്ചു. ജിലീബ് ഏരിയ കമാണ്ടര്‍ കേണല്‍ ഇബ്രാഹിം അബ്ദുള്‍ റസാഖ് അല്‍ ദൈ പ്രസംഗിച്ചു. ചടങ്ങില്‍ കാസറഗോഡ് ഉത്സവിന്റെ മുഖ്യാതിഥിയും കാസറഗോഡ് ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ അബ്ദുള്‍ ലത്തീഫ് ഉപ്പളയെ ചെയര്‍മാന്‍ അബൂബക്കര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. മുഖ്യ രക്ഷാധികാരി അഥിതിക്കുള്ള മൊമെന്േ!റാ സമ്മാനിച്ചു. വിശിഷ്ടാതിഥി അബ്ദുല്‍ ലത്തീഫ് ഉപ്പളയെ അഷ്‌റഫ് തൃക്കരിപ്പൂര്‍ സദസിനു പരിചയപ്പെടുത്തി. സൂവനീര്‍ പ്രകാശനം ബദര്‍ അല്‍ സമ അസോസിയേറ്റ്‌സ് ഇന്‍ കുവൈറ്റ് അഷ്‌റഫ് അയ്യൂറിനു നല്‍കി അഡ്വൈസറി ബോര്‍ഡ്അംഗം അപ്‌സര മഹമൂദ് നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഈ വര്‍ഷത്തെ ചാരിറ്റി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. 

ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്‍ഹി പ്രവര്‍ത്തന റിപ്പോര്‍ട്ടും ചാരിറ്റി കണ്‍വീനര്‍ സലാം കളനാട് ചാരിറ്റി പ്രവര്‍ത്തനങ്ങളും വെല്‍ഫെയര്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ കള്ളാര്‍ അസോസിയേഷന്റെ വെല്‍ഫെയറിനെക്കുറിച്ചും യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ഹമീദ് മധുര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. മുഖ്യ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ചെയര്‍മാന്‍ അബൂബക്കര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. 

തുടര്‍ന്നു കലാപരിപാടികള്‍ക്ക് തുടക്കമായി. പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂരിന്റെ ഭരതനാട്യവും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവരുടെ സംഗീത സന്ധ്യയും കെഇഎ ബാന്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പുകൂട്ടി. 

പൂക്കള മത്സരത്തില്‍ നളിനാക്ഷന്‍ ഒളവറ ടീം, സലാം കളനാട് ടീം, വിപിന്‍ ദാസ് തൃശൂര്‍ ടീം എന്നിവരും പായസ മത്സരത്തില്‍ ഷെമിയ മുഹമ്മദ്, ജെസ്‌നി ഷമീര്‍, അഫ്‌സില ഷാഹില്‍ എന്നിവരും മൈലാഞ്ചി മത്സരത്തില്‍ സല്‍വാന റാഷിദ്, ഫാത്തിമ മുഹമ്മദ് , ആയിഷ ഹംസ എന്നിവരും വിജയികളായി. അതിഥികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും മൊമെന്േറായും മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക