Image

ഉദാഹരണം സുജാത കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച്‌ മഞ്‌ജു;മുഖ്യമന്ത്രിയും മഞ്‌ജു വാര്യരും കൂടിക്കാഴ്‌ച നടത്തി

Published on 10 October, 2017
ഉദാഹരണം സുജാത കാണാന്‍  മുഖ്യമന്ത്രിയെ ക്ഷണിച്ച്‌ മഞ്‌ജു;മുഖ്യമന്ത്രിയും മഞ്‌ജു വാര്യരും കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: സിനിമാതാരം മഞ്‌ജു വാര്യര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. മഞ്‌ജുവിന്റെ ഏറ്റവും പുതിയ സിനിമയായ ഉദാഹരണം സുജാതയുടെ പ്രൊമോഷന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ താരം മുഖ്യമന്ത്രിയെ സിനിമ കാണാനായി ക്ഷണിക്കുകയും ചെയ്‌തു.

ഉദാഹരണം സുജാതയുടെ സംവിധായകനായ ഫാന്റം പ്രവീണ്‍, നിര്‍മ്മാതാക്കളായ മാര്‍ട്ടിന്‍ പ്രാക്കാട്ട്‌, നടന്‍ ജോജു ജോര്‍ജ്ജ്‌ തുടങ്ങിയവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു. 

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രചോദനമാകുന്ന സിനിമയാണ്‌ ഉദാഹരണം സുജാതയെന്നും ചിത്രം കാണണമെന്ന്‌ മഞ്‌ജു പറഞ്ഞതായും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.


മഞ്‌ജുവിനൊപ്പം നെടുമുടി വേണു, മമ്‌ത മോഹന്‍ദാസ്‌, അലന്‍സിയര്‍, ജോജു ജോര്‍ജ്ജ്‌ തുടങ്ങിയവരാണ്‌ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്‌. സുജാത കൃഷ്‌ണന്‍ എന്ന കഥാപാത്രത്തെയാണ്‌ മഞ്‌ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.
ഫാന്റം പ്രവീണിന്റെ ആദ്യ സംവിധാന സംരംഭമാണ്‌ ഉദാഹരണം സുജാത.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക