Image

കേരള ബാങ്ക്‌ ചിങ്ങം ഒന്നിന്‌

Published on 10 October, 2017
കേരള ബാങ്ക്‌ ചിങ്ങം ഒന്നിന്‌

തിരുവനന്തപുരം: കേരള ബാങ്ക്‌ അടുത്തവര്‍ഷം ചിങ്ങം ഒന്നിന്‌ (2018 ആഗസ്റ്റ്‌ 16ന്‌) രൂപീകൃതമാകും. കേരള ബാങ്ക്‌ പൂര്‍ത്തിയാകുന്നതിനേക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ പദ്ധതി അവലോകനത്തില്‍ വ്യക്തമായെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.

ബാങ്ക്‌ തുടങ്ങുന്നതിന്‌ ആര്‍ബിഐക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്‌പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ്‌ പോളിസി ആര്‍ബിഐക്ക്‌ സമര്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക