Image

കാറപകടത്തില്‍ മരിച്ച രാജി സൂസന്‍ മണവത്തിന്റെ സംസ്‌കാരം ഒക്ടോബര്‍ 14

Published on 10 October, 2017
കാറപകടത്തില്‍ മരിച്ച രാജി സൂസന്‍ മണവത്തിന്റെ സംസ്‌കാരം ഒക്ടോബര്‍ 14
ലോറന്‍സ് വില്‍, ജോര്‍ജിയ: വെള്ളിയാഴ്ച (ഒക്‌റ്റോ. 6) കാറപകടത്തില്‍ മരിച്ച രാജി സൂസന്‍ മണവത്തിന്റെ (60) സംസ്‌കാരം ഒക്ടോബര്‍ 14 ശനിയാഴ്ച നടത്തും.

അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് ത്രുശൂര്‍ സ്വദേശി ജേക്കബ് മണവത്ത്, പുത്രന്‍ ജോര്‍ജ് എന്നിവര്‍ ഇപ്പോഴും ആശുപത്രിയിലാണു. ഗുരുതര നില തരണം ചെയ്ത അവരെ ഒന്നു രണ്ടു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യുമെന്നാണു കരുതുന്നതെന്നു ബന്ധു ടിബി കുഞ്ഞൂഞ്ഞ് അറിയിച്ചു. പുത്രി സഞ്ജനയെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ന്യു യോര്‍ക്കില്‍ പുത്രി റോഷ്‌നി മറിയം മാത്യുവിന്റെ (31) ഒന്നാം ചരമവാര്‍ഷികത്തിനു കാറില്‍ വരുമ്പോള്‍ നോര്‍ത്ത് കരലിനയില്‍ വച്ച് അപകടം സംഭവിക്കുകയായിരുന്നു. പുത്രിയുടെ ഒന്നാം ചരമവാര്‍ഷികത്തിലായിരുനു മാതാവിന്റെയും അന്ത്യം.
പൊതുദര്‍ശനം: ഒക്ടോബര്‍ 13 വെള്ളി 6 മുതല്‍ 8 വരെ: വേജസ് ആന്‍ഡ് സണ്‍സ് ഗ്വിന്നറ്റ് ചാപ്പല്‍, 1031 ലോറന്‍സ് വില്‍ ഹൈവേ, ലോറന്‍സ് വില്‍, ജോര്‍ജിയ-30046
സംസ്‌കാര ശുശ്രൂഷ ഒക്ടോ. 14 ശനി 11, മുതല്‍ 12 വരെ: വേജസ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം.
തുടര്‍ന്ന് സംസ്‌കാരം: ഗ്വിന്നറ്റ് മെമ്മോറിയല്‍ പാര്‍ക്ക് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക