Image

വിര്‍ജിനിയയില്‍ നിന്നുള്ള 20-കാരി മധു വള്ളി മിസ് ഇന്ത്യ വേള്‍ഡ് വൈഡ്

Published on 10 October, 2017
വിര്‍ജിനിയയില്‍ നിന്നുള്ള 20-കാരി മധു വള്ളി മിസ് ഇന്ത്യ വേള്‍ഡ് വൈഡ്
ന്യു ജെഴ്‌സി: വിര്‍ജിനിയയിലെ ജോര്‍ജ് മേസന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി മധു വള്ളി (20) മിസ് ഇന്ത്യ വേള്‍ഡ് വൈഡ് ആയി തെരെഞ്ഞെടുക്കപ്പെട്ടു. 18 രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുത്ത മത്സരത്തില്‍ ഫ്രാന്‍സില്‍ നിന്നു വന്ന സ്റ്റെഫനി മദവനെ ഫസ്റ്റ് റണ്ണര്‍ അപ്പും ഗയാനയില്‍ നിന്നു വന്ന സംഗീത ബഹാദുര്‍ സെക്കണ്ട് റണ്ണര്‍ അപ്പും ആയി.

ധര്‍മ്മാത്മ ശരന്റെ നേത്രുത്വത്തിലുള്ള മിസ് ഇന്ത്യ മത്സരം എഡിസണില്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ആണു അരങ്ങേറിയത്

'മിസ് ഇന്ത്യ യു.എസ്.എ ആയിട്ടാണു ഞാന്‍ മത്സരത്തിനെത്തിയത്. മിസ് ഇന്ത്യാ വേള്‍ഡ് വൈഡ് ആയിമടങ്ങി. കഴിഞ്ഞയാഴ്ച ജീവിതത്തിലെ ഏറ്റവും ഗുലുമാലു പിടിച്ചതും ഏറ്റവും ആഹ്ലാദപ്രദവുമായിരുന്നു,' മധു വള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
'ഇപ്പോഴും എനിക്കിതു വിശ്വസിക്കാനാവുന്നില്ല. രണ്ടു രാജ്യങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. സ്വപ്നങ്ങള്‍ സഫലമായതില്‍ സന്തോഷം. അതു സാധിതമാക്കിയ ദൈവത്തിനു ചീയേഴ്‌സ്. ആമേന്‍.'

കഴിഞ്ഞ വര്‍ഷത്തെ മിസ് ഇന്ത്യ യു.എസ്.എ ആയി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ മധു വള്ളിയെ ഇ-മലയാളിയുടെ സഹോദര പ്രസിദ്ധീകരണമായ ഇന്ത്യാ ലൈഫ് ആന്‍ഡ് ടൈംസ് മാസികഫീച്ചര്‍ ചെയ്തിരുന്നു. പി.ഡി.എഫ് താഴെ.
വിര്‍ജിനിയയില്‍ നിന്നുള്ള 20-കാരി മധു വള്ളി മിസ് ഇന്ത്യ വേള്‍ഡ് വൈഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക