Image

സോളാര്‍ : ഏത്‌ അന്വേഷണത്തെയും ഭയമില്ലന്ന്‌ ഉമ്മന്‍ ചാണ്ടി

Published on 11 October, 2017
  സോളാര്‍ : ഏത്‌ അന്വേഷണത്തെയും ഭയമില്ലന്ന്‌ ഉമ്മന്‍ ചാണ്ടി


തിരുവന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള എത്‌ അന്വേഷണത്തെയും ഭയമില്ലെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ഭയപ്പെട്ടാല്‍ പോരെയെന്നും അദ്ദേഹം ചോദിച്ചു. എത്‌ അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പ്രസിദ്ധികരിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ കമ്മീഷനും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ഇക്കാര്യം സംബന്ധിച്ച്‌ യാതൊന്നും പറഞ്ഞിട്ടില്ല. സോളാറുമായി ബന്ധപ്പെട്ട്‌ അന്ന്‌ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അല്ല ഇന്ന്‌ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര നിലപാടുള്ള ഒരു സാക്ഷിയും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും പത്രങ്ങളില്‍ വന്നതിന്‌ അപ്പുറത്ത്‌ ഒരു രേഖയും തെളിവും ആരും സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നില്ല. തനിക്കോ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ഒരു അന്വേഷണത്തേയും ഭയമില്ല.

എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍ക്കാര്‍, റിപ്പോര്‍ട്ട്‌ ആദ്യം പുറത്തുവിടട്ടെ. അതില്‍ എന്തു ശുപാര്‍ശയുണ്ടെന്നു പുറത്തുവരട്ടെയെന്നുംഉമ്മന്‍ ചാണ്ടിപറഞ്ഞു.

സര്‍ക്കാര്‍ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. സി.പി.ഐ.എമ്മിനെപ്പോലെ പ്രക്ഷോഭത്തിലൂടെ നേരിടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ നടപടിക്കു പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അതു പുറത്തുവരട്ടെ. ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ല.  ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക