Image

ലൈംഗിക സംതൃപ്തി നേടിയതിനെ കൈക്കൂലിയായി കണക്കാക്കാമെന്നും കമീഷന്‍

Published on 11 October, 2017
ലൈംഗിക സംതൃപ്തി നേടിയതിനെ  കൈക്കൂലിയായി കണക്കാക്കാമെന്നും കമീഷന്‍
തിരുവനന്തപുരം: ലൈംഗിക സംതൃപ്തിയും അഴിമതിയായി പരിഗണിക്കാമെന്ന് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ശിവരാജന്‍. സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കും. കൈക്കൂലി പണമായി സ്വീകരിച്ചതിന് പുറമെ സരിത എസ്.നായരില്‍നിന്ന് ലൈംഗിക സംതൃപ്തി നേടിയതും അഴിമതി തന്നെയാണെന്ന വിലയിരുത്തലാണ് ജകമീഷന്‍ ചൂണ്ടിക്കാട്ടിയത്. അക്കാര്യം സര്‍ക്കാറിന് ലഭിച്ച നിയമോപദേശത്തിലും ശരിെവക്കുന്നു.

സരിതക്കെതിരെ മാനഭംഗവും ലൈംഗിക പീഡനവും നടന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടില്ല. അതിനാലാണ് പേരു പരാമര്‍ശിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. ലൈംഗിക സംതൃപ്തി നേടിയതിനെ  കൈക്കൂലിയായി കണക്കാക്കാമെന്നും കമീഷന്‍ വിലയിരുത്തി.

മാനഭംഗത്തിന് ഐ.പി.സി പ്രകാരവും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കിയും കേസെടുക്കാനാണ് മന്ത്രിസഭ തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന എ.പി. അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ.മാണി, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം, എ.ഡി.ജി.പി കെ. പത്മകുമാര്‍ എന്നിവരുടെ പേരുകളാണ്  കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 

കത്തിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക