Image

പുനെ ഫിലിം ഇന്‍സ്റ്റിറ്റിയീട്ട് ചെയര്‍മാനായി അനുപം ഖേറിനെ നിയമിച്ചു

Published on 11 October, 2017
പുനെ ഫിലിം ഇന്‍സ്റ്റിറ്റിയീട്ട് ചെയര്‍മാനായി അനുപം ഖേറിനെ നിയമിച്ചു

പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് നടന്‍ അനുപം ഖേറിനെ നിയമിച്ചു. ഗജേന്ദ്ര ചൗഹാന്‍ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. 2015 ലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത്.

ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. രാഷ്ട്രീയ നിയമനത്തിനെതിരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ അദ്ദേഹം രാജിവെക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക