Image

സിഡ്‌നിയില്‍ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു

Published on 11 October, 2017
സിഡ്‌നിയില്‍ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു

സിഡ്‌നി: മികച്ച കലാ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന മലയാളി കലാ സംഘമായ ആര്‍ട്ട് കളക്ടീവ് പ്രവര്‍ത്തനം ആരംഭിച്ചു. സിഡ്‌നിയില്‍ ആക്ടിംഗ് തീയേറ്റര്‍ വര്‍ക്ഷോപ്പിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും സംവിധായകനും രചയിതാവുമായ പി. ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

രണ്ടു ദിവസമായി നടന്നു വന്ന അഭിനയക്കളരിയില്‍ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 പേര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗസല്‍ സന്ധ്യയില്‍ ധന്‍സി, സനീര്‍, സൂരജ് കുമാര്‍, വിമല്‍ വിനോദ് എന്നിവര്‍ ഗസലുകളും മനോജ് കുമാര്‍ തബല, സുരേഷ് കുട്ടിച്ചന്‍ കീ ബോര്‍ഡും കൈകാര്യം ചെയ്തു. ചടങ്ങില്‍ പി.ബാലചന്ദ്രനുള്ള ഉപഹാരം ജേക്കബ് തോമസ് കൈമാറി.

ഉദ്ഘാടന ചടങ്ങില്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസ്, ആര്‍ട്ട് കളക്ടീവ് പ്രസിഡന്റ് കെ.പി.ജോസ്, ബാബു സെബാസ്റ്റ്യന്‍, സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറര്‍ റോയ് വര്‍ഗീസ്, മറ്റു കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക