Image

ജര്‍മനിയില്‍ ഈയാഴ്ച ഗോള്‍ഡന്‍ വെതര്‍

Published on 11 October, 2017
ജര്‍മനിയില്‍ ഈയാഴ്ച ഗോള്‍ഡന്‍ വെതര്‍
 
ബെര്‍ലിന്‍: സമ്മറിന്റെ പിടിയില്‍ നിന്നും ശരത്കാലത്തിലേയ്ക്കു കടന്ന ജര്‍മനിയില്‍ ഈയാഴ്ച ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനം. കൊടുങ്കാറ്റും വെള്ളപ്പൊക്കവും കഴിഞ്ഞ് നല്ല കാലാവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്.

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ 24 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ 14 മുതല്‍ 19 ഡിഗ്രി വരെയായിരിക്കും. ഒക്ടോബര്‍ പത്തു മുതല്‍ ഇരുപതു വരെയുള്ള ദിവസങ്ങളില്‍ കിട്ടാറുള്ള നല്ല കാലാവസ്ഥയെ ഗോള്‍ഡന്‍ വെതര്‍ എന്നാണ് ജര്‍മന്‍കാര്‍ വിശേഷിപ്പിക്കാറുള്ളത്. ഈ വര്‍ഷം ഗോള്‍ഡന്‍ വെതര്‍ ഉറപ്പായിക്കഴിഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷകരും തറപ്പിച്ചു പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക