Image

രണ്ട് മസ്‌കിറ്റ് അദ്ധ്യാപകര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 27 June, 2011
രണ്ട് മസ്‌കിറ്റ് അദ്ധ്യാപകര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു.
മസ്‌കിറ്റ്(ഡാളസ്) : മസ്‌കിറ്റ് ഇന്‍ഡിപെന്റഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ രണ്ട് അദ്ധ്യാപകര്‍ ഇന്റര്‍‌സ്റ്റേറ്റ് 30 യില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു.
നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയ്‌ലറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ജെയിംസ് ഈസണ്‍, ഭാര്യ ലിയ ഈസണ്‍, ഇവരുടെ ഒരു വയസ്സായ കുട്ടി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 4 വയസ്സുള്ള മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലിയ ഈസണ്‍ ഫ്‌ളോറന്‍സ് ബ്ലാക്ക് എലിമെന്ററി സ്‌ക്കൂള്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പാളും, ഭര്‍ത്താവ് ജെയിംസ് ഈസണ്‍ ബി.ജെ.സ്മിത്ത് എലിമെന്ററി സ്‌ക്കൂള്‍ അഞ്ചാം ക്ലാസ് അദ്ധ്യാപകനും ആയിരുന്നു.
റോക്ക്‌വാള്‍ ടര്‍ട്ടില്‍ കോവ് കമ്മ്യൂണിറ്റിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ധാരാളം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മരണം വിദ്യാര്‍ത്ഥികളില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗിന് രണ്ട് സ്‌ക്കൂളുകളിലും കൗണ്‍സിലര്‍മാരുടെ സേവനം ജൂണ്‍ 27 തിങ്കളാഴ്ച ലഭിക്കുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.
രണ്ട് മസ്‌കിറ്റ് അദ്ധ്യാപകര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക