Image

ടി.പി വധക്കേസില്‍ ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്‌: കെ.കെ രമ

Published on 12 October, 2017
ടി.പി വധക്കേസില്‍ ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്‌:  കെ.കെ രമ


കണ്ണൂര്‍: ടി.പി വധക്കേസുമായി ബന്ധപ്പെട്ട്‌ വി.ടി.ബല്‍റാം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന്‌ കെ.കെ.രമ. നാലുവര്‍ഷം ഇക്കാര്യം മറച്ചുവെച്ചത്‌ എന്തുകൊണ്ടാണെന്നും രമ ചോദിച്ചു.

ബല്‍റാം പറഞ്ഞത്‌ അന്വേഷിക്കണം. എന്തുതരം ഒത്തുതീര്‍പ്പാണ്‌ ഉണ്ടായതെന്നും ആര്‍ക്ക്‌ വേണ്ടിയാണ്‌ ഒത്തുകളിച്ചതെന്നും ബല്‍റാം വെല്‍പ്പെടുത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തിനോട്‌ കണക്കുപറയേണ്ടി വരുമെന്നും കെ.കെ രമ പറഞ്ഞു.

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ്‌ കൈകാര്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചായിരുന്നു വി.ടി ബല്‍റാം എം.എല്‍.എ ഇന്ന്‌ രംഗത്തെത്തിയത്‌.
ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ്‌ ഇടക്കുവെച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം പറഞ്ഞത്‌.

 ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
Curious 2017-10-12 12:43:23
ആരായിരിക്കും ആ സൂത്രധാരകൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക