Image

ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കി

Published on 12 October, 2017
ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കി

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കി. വിവരാവകാശ നിയമം വഴി ചീഫ്‌ സെക്രട്ടറിക്കാണ്‌ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. 

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ താനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ കേസെടുത്ത്‌ നടപടിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‌ പിന്നാലെയാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നടപടി.

അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന്‌ ഉമ്മന്‍ ചാണ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ സംബന്ധിച്ച ഏത്‌ അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
Tom abraham 2017-10-12 09:15:42

Political retaliation by communists in this democracy if proved, this party will have to move their headquarters to China. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക