Image

കെപിസിസി പട്ടികയില്‍ വനിതകളും യുവാക്കളും പേരിന്‌ മാത്രം, ഉണ്ണിത്താനും പുറത്ത്‌

Published on 12 October, 2017
കെപിസിസി പട്ടികയില്‍ വനിതകളും യുവാക്കളും പേരിന്‌ മാത്രം, ഉണ്ണിത്താനും പുറത്ത്‌

യുവാക്കളേയും വനിതകളേയും പേരിന്‌ മാത്രം ഉള്‍പ്പെടുത്തി കെപിസിസി ഭാരവാഹി പട്ടിക. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രതേകം പ്രാധിനിത്യം നല്‍കണമെന്ന ഹൈക്കമാന്റ്‌ നിര്‍ദേശം പാടെ അവഗണിച്ചാണ്‌ പട്ടിക തയ്യാറാക്കിയിട്ടുള്ളത്‌.

 മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഒഴിവാക്കിയിട്ടുണ്ട്‌. ഇത്‌ മുരളീധരനുമായുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാതലത്തിലാണെന്ന്‌ സൂചനയുണ്ട്‌. രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന വക്കം പുരുഷോത്തമനേയും ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ കെ ശങ്കരനാരായണന്‍, എംഎം ജേക്കബ്‌ തുടങ്ങിയവര്‍ പുതിയ പട്ടികയില്‍ ഇടം നേടി.

282 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ 18 വനിതകളെ മാത്രമാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പട്ടികജാതി, പട്ടിക വര്‍ഗത്തില്‍നിന്ന്‌ കേവലം 10 പേരാണ്‌ പട്ടികയില്‍ ഇടം നേടിയത്‌. വിപുലമായ പട്ടികയില്‍ പുതുമുഖങ്ങളായി വന്ന 10 പേരും 60 വയസ്സിന്‌ മുകളിലുള്ളവരാണ്‌.


ഗ്രൂപ്പുകളില്‍, എ ഗ്രൂപ്പിനാണ്‌ പട്ടികയില്‍ കൂടുതല്‍ പ്രാധിനിത്യം ലഭിച്ചിട്ടുള്ളത്‌. ഐ ഗ്രൂപ്പിനേക്കാള്‍ 22 പേരെ എ ഗ്രൂപ്പിന്‌ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ കെപിസിസി തയ്യാറാക്കിയ പട്ടിക ഹൈക്കമാന്റ്‌ തള്ളിക്കയനാണ്‌ സാധ്യത. യുവാക്കളേയും വനിതളേയും അവഗണിച്ച റിപ്പോര്‍ട്ടായതിനാല്‍ രാഹുല്‍ഗാന്ധി സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന്‌ ഡല്‍ഹി വൃത്തങ്ങള്‍ സൂചന നല്‍കി. എംപിമാര്‍ നിര്‍ദേശിച്ച പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയതായും ആക്ഷേപമുണ്ട്‌.
ഭാരവാഹി പട്ടികയെ കുറിച്ച്‌ സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ്‌ ഇന്ന്‌ രാഹുല്‍ ഗാന്ധിയെ കാണും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക