Image

സമാജത്തില്‍ 'നിശാ ഗന്ധി' ആല്‍ബം പ്രകാശനവും സംഗീത നിശയും

Published on 12 October, 2017
സമാജത്തില്‍ 'നിശാ ഗന്ധി' ആല്‍ബം പ്രകാശനവും സംഗീത നിശയും

അബുദാബി : പ്രശസ്ത കവിയും ഗാന രചയിതാ വുമായ രാപ്പാള്‍ സുകുമാരന്‍ നായര്‍ രചനയും അദ്ദേഹ ത്തി ന്റെ  മകനും ഗായകനും സംഗീത സംവി ധായ കനു മായ എം. ഹരി കൃഷ്?ണ സംഗീത സംവിധാന വും നിര്‍വ്വ ഹിച്ച ‘നിശാ ഗന്ധി’ എന്ന സംഗീത ആല്‍ബ ത്തി ന്റെ പ്രകാശനവും സംഗീത നിശ യും ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാത്രി 7. 30ന് മുസ്സഫ യിലെ മലയാളീ സമാജം  ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് സംഘാട കര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു. 

പ്രശസ്ത ഗായകരായ പി. ജയ ചന്ദ്രന്‍, വിദ്യാ ധരന്‍, ലതിക, സുദീപ്, റീന മുരളി, ഇന്ദു ലേഖ വാര്യര്‍ തുടങ്ങി യവര്‍ ആലപിച്ച 11 ലളിത ഗാന ങ്ങള്‍ അടങ്ങിയ ‘നിശാ ഗന്ധി’ എന്ന ആല്‍ബ ത്തിന്റെ  സി. ഡി. യുടെ പ്രകാശന കര്‍മ്മം സംഗീത സംവി ധായകന്‍ വിദ്യാ ധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. നിശാ ഗന്ധി യുടെ ഭാഗ മായി നടക്കുന്ന ഗുരു വന്ദനം ചടങ്ങില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ലതിക എന്നിവരെ ആദരിക്കും. അഭിനേതാവും കാരിക്കേച്ചര്‍ കലാ കാരനു മായ ജയ രാജ് വാര്യര്‍ അവതാരക നായി രിക്കും. 

തുടര്‍ന്ന് നടക്കുന്ന 'നിശാഗന്ധി' സംഗീത നിശ യില്‍ മലയാള സിനിമ യില്‍ പാട്ടിന്റെ പൂക്കാലം തീര്‍ത്ത രവീന്ദ്രന്‍, ജോണ്‍സണ്‍, കൊടകര മാധ വന്‍ എന്നീ പ്രതിഭ കളുടെ ഹിറ്റ് ഗാനങ്ങള്‍ പിന്നണി ഗായക രായ ലതിക, കബീര്‍ തളിക്കുളം (വെള്ളരി പ്രാവിന്റെ ചങ്ങതി ഫെയിം), നൈസി, ഹരി കൃഷണ, ഷാജു മംഗലന്‍, ശ്രുതി നാഥ് തുടങ്ങി യവര്‍ ആലപിക്കും.

പരിപാടി കളെ കുറിച്ച് വിശദീ കരിക്കു വാനായി അബു ദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ജയ രാജ് വാര്യര്‍, ലതിക, രാപ്പാള്‍ സുകു മാരന്‍ നായര്‍, എം. ഹരികൃഷ്ണ എന്നിവര്‍ സംബ ന്ധിച്ചു. സംഗീത പ്രേമികള്‍  ഏറെ ഇഷ്ടപ്പെടുന്ന  ലളിത സുന്ദര ഗാന ങ്ങളാണ് സംഗീത നിശ യില്‍ അവ തരി പ്പിക്കു ക എന്നും വിദ്യാ ധരന്‍ മാസ്റ്റര്‍ അറി യിച്ചു. പരിപാടി യിലേക്കുള്ള  പ്രവേശനം സൗജന്യമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക