Image

ഞാന്‍ ഫെമിനിസ്റ്റാണ് എന്നാല്‍ പുരുഷന്മാരെ അധിക്ഷേപിക്കുന്നത് ഫെമിനിസമല്ലെന്ന് പ്രിയങ്ക ചോപ്ര

Published on 12 October, 2017
ഞാന്‍ ഫെമിനിസ്റ്റാണ് എന്നാല്‍ പുരുഷന്മാരെ അധിക്ഷേപിക്കുന്നത് ഫെമിനിസമല്ലെന്ന് പ്രിയങ്ക ചോപ്ര
താന്‍ ഒരു ഫെമിനിസ്റ്റാണ് എന്നാല്‍ പുരുഷന്മാരെ അധിക്ഷേപിക്കുന്നതോ വെറുക്കുന്നതോ ഫെമിനിസം ആകില്ലെന്ന് പ്രിയങ്ക ചോപ്ര. തുറന്ന മനസ്സോടുകൂടി ചിന്തിക്കാനാണ് തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും അതുകൊണ്ട് പേടിയില്ലാതെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അവ തന്നെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.

ഞാനൊരു ഫെമിനിസ്റ്റല്ല എന്നു സ്ത്രീകള്‍ തന്നെ പറയുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഞാനൊരു ഫെമിനിസ്റ്റല്ല എന്നു പറയുന്ന ധാരാളം പെണ്‍ സുഹൃത്തുക്കളുണ്ട്. എനിക്കത് മനസിലാകുന്നതു പോലുമില്ല. സ്ത്രീകള്‍ക്ക് ഒരുവിധത്തിലുള്ള അവകാശങ്ങളും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഫെമിനിസം രൂപം കൊണ്ടത്. കാലാകാലങ്ങളായി പുരുഷന് എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് മാനിസം എന്നൊന്ന് ഇല്ലാതിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക