Image

ഹര്‍ത്താലിന്റെ പേരില്‍ പുലിവാല് പിടിച്ച് ചെന്നിത്തല; നേരിട്ടെത്തി കാര്യംപറയണമെന്ന് കോടതി

Published on 12 October, 2017
ഹര്‍ത്താലിന്റെ പേരില്‍ പുലിവാല് പിടിച്ച് ചെന്നിത്തല; നേരിട്ടെത്തി കാര്യംപറയണമെന്ന് കോടതി

കൊച്ചി: ഹര്‍ത്താലുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഹര്‍ത്താലിനെതിരേ കോട്ടയം സ്വദേശിയായ സോജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജനങ്ങള്‍ക്ക് ഹര്‍ത്താലുകളെക്കുറിച്ച് ഭയമുണ്ട്. അവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണ്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഹര്‍ത്താലിനെതിരായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 16ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക