Image

കേജരിവാളിന്റെ കാര്‍ മോഷണം പോയി

Published on 12 October, 2017
കേജരിവാളിന്റെ കാര്‍ മോഷണം പോയി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റിനു സമീപത്തുനിന്നാണ് നീല നിറത്തിലുള്ള വാഗണ്‍ആര്‍ കാര്‍ മോഷണം പോയത്. 

മറ്റൊരു എഎപി നേതാവ് ഉപയോഗിച്ചിരുന്ന സമയത്താണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. കേജരിവാളിന് സമ്മാനമായി ലഭിച്ചതാണ് ഈ കാര്‍. മോഷണം പോയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. വിഡിയോ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക