Image

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ മുന്നൊരുക്ക പ്രാര്‍ഥന 15ന്

Published on 12 October, 2017
അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ മുന്നൊരുക്ക പ്രാര്‍ഥന 15ന്

ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രി സ്ഥാപകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടാല്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28നു ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറുവരെ കാര്‍ഡിഫിലെ കോര്‍പസ് െ്രെകസ്റ്റ് ഹൈസ്‌കൂളില്‍ വച്ചു നടത്തപ്പെടുന്നു. 

കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള ഒരുക്ക പ്രാര്‍ഥന 15നു ഉച്ചകഴിഞ്ഞ് 2.45നും, ജപമാല മൂന്നിനും, മലയാളം കുര്‍ബാന 4.15നും, ആരാധന 4.45നും വോളണ്ടീയേഴ്‌സിനുള്ള മീറ്റിംഗും സെന്റ് ഫിലിപ്പ് ഇവാന്‍സ് കാത്തലിക് ചര്‍ച്ചില്‍  നടക്കും. 

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജനിലെ വിവിധ മാസ് സെന്ററുകളില്‍ വൈദീകരുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥനകളും, ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളും നടന്നുവരുന്നു. അതോടൊപ്പം ഒക്ടോബര്‍ ഒന്നു മുതല്‍ 28 വരെ കണ്‍വന്‍ഷന്റെ വിജയത്തിനായി റീജണിലെ മുഴുവന്‍ മാസ് സെന്ററുകളേയും ഉള്‍പ്പെടുത്തി റോസറി ചെയ്‌നും നടത്തിവരുന്നു. 

ഒക്ടോബര്‍ 15നു നടക്കുന്ന ധ്യാനത്തില്‍ എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്നു ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലും, ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ജോയിന്റ് ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യന്‍, ജോസി മാത്യു, ജോണ്‍സണ്‍ പഴന്പള്ളില്‍, ഷിജോ തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

റിപ്പോര്‍ട്ട്: ഫിലിപ്പ് കണ്ടോത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക