Image

മാര്‍ തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഫ്രാന്‍സിസ്‌കന്‍ ധ്യാനം ഒക്ടോബര്‍ 20 മുതല്‍ 22 വരെ

ബ്രിജിറ്റ് ജോര്‍ജ് Published on 13 October, 2017
മാര്‍ തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഫ്രാന്‍സിസ്‌കന്‍ ധ്യാനം ഒക്ടോബര്‍ 20 മുതല്‍ 22 വരെ
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം ഒക്ടോബര്‍ 20 , 21 , 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്നു.

കൊച്ചി വാരാപ്പുഴ അസ്സീസ്സി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റെവ. ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് ഒ എഫ് എം, ഫാ. സലെസ് ഒ എഫ് എം (ടെക്‌സാസ് ), ഫാ. രാജു (ടെക്‌സാസ്), ഫാ. അനീഷ് (ഇല്ലിനോയി) എന്നിവരാണ്  അനുഗ്രഹീതമായ ഈ ധ്യാനം നയിക്കുന്നത്. വചനപ്രഘോഷണം, വി. കുര്‍ബാന, ആരാധന, അനുതാപശുസ്രൂഷ എന്നതിനുപുറമെ ഭവനസന്ദര്‍ശനവും ഉണ്ടായിരിക്കും.  ഈ ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫാ. ജെയിംസ് ജോസഫ്, കൈക്കാരന്‍മാര്‍ എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
അഡ്രസ്സ്: 5000 സെന്റ് ചാള്‍സ് റോഡ്,
ബെല്‍വുഡ്, ഇല്ലിനോയി 

മാര്‍ തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഫ്രാന്‍സിസ്‌കന്‍ ധ്യാനം ഒക്ടോബര്‍ 20 മുതല്‍ 22 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക