Image

'വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരത്തിന്‌ സ്ഥാനമില്ലെന്ന്‌ ഹൈക്കോടതി

Published on 13 October, 2017
'വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരത്തിന്‌ സ്ഥാനമില്ലെന്ന്‌ ഹൈക്കോടതി


വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന്‌ സ്ഥാനമില്ലെന്ന്‌ ഹൈക്കോടതി. സമരത്തിന്‌ വിലക്കിട്ട ഹൈക്കോടതി സമരത്തിന്‌ മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും പറയുന്നു. പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ്‌ സഹായിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. സമരക്കാരെ പുറത്താക്കാന്‍ പ്രിന്‍സിപ്പാളിനും കോളേജ്‌ അധികൃതര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ വിദ്യാലയത്തിന്‌ പുറത്തുപോകണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. ധര്‍ണയ്‌ക്കോ സത്യാഗ്രഹത്തിനോ മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണം. നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കാനാണ്‌ സമരങ്ങളെന്നും പഠനാന്തരീക്ഷം നിലനിര്‍ത്താന്‌ സഹായിക്കേണ്ടത്‌ പൊലീസാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞുവെയ്‌ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക