Image

കൊടിക്കുന്നില്‍ സുരേഷ്‌ എംപിയുടെ സമരവേദിയില്‍ ചാണകവെള്ളം തളിച്ച സംഭവം: കേസെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌

Published on 13 October, 2017
കൊടിക്കുന്നില്‍ സുരേഷ്‌ എംപിയുടെ സമരവേദിയില്‍  ചാണകവെള്ളം തളിച്ച സംഭവം: കേസെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌

കൊട്ടാരക്കര: കൊടിക്കുന്നില്‍ സുരേഷ്‌ എംപിയുടെ ഉപവാസ വേദിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പരാതി നല്‍കി. 

പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പൊലീസില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കിയത്‌. കൊട്ടാരക്കര കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിക്ക്‌ പുറമേ ദളിത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ പാത്തല രാഘവനും പെരുങ്കുളം സജിത്തും റൂറല്‍ എസ്‌പിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

പരാതി പരിശോധിച്ച ശേഷം കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി എസ്‌പിയുടെ ചുമതലയുള്ള അഡ്‌മിനിസ്‌ട്രേഷന്‍ ഡിവൈഎസ്‌പി സര്‍ജു പ്രസാദ്‌ അറിയിച്ചിട്ടുണ്ട്‌.
റെയില്‍വേയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പട്ടികജാതിക്കാരനായ എംപി ഉപവാസം നടത്തുന്ന വേദിയിലാണ്‌ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്‌.

 ബിജെപിയിലെ ചാതുര്‍വര്‍ണ്യ നിലനില്‍ക്കുന്നതിന്റെ തെളിവാണ്‌ ഇത്‌ വെളിവാക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു. സമരത്തിന്‌ ലഭിച്ച ജനപിന്തുണയില്‍ പ്രകോപിതരായാണ്‌ ബിജെപി ചാണകവെള്ളം തളിച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചത്‌. ബിജെപിയുടെ ദളിത്‌ വിരുദ്ധ മനോഭാവമാണ്‌ ഇതിന്‌ പിന്നിലെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക