Image

മമ്മൂട്ടി ചിത്രം ശിക്കാരി പ്രദര്‍ശന സജ്ജമായി ശിക്കാരി

Published on 08 March, 2012
മമ്മൂട്ടി ചിത്രം ശിക്കാരി പ്രദര്‍ശന സജ്ജമായി ശിക്കാരി
മലയാളത്തിലും കന്നഡയിലുമായി ഒരുക്കിയിരിക്കുന്ന മമ്മൂട്ടി ചിത്രം ശിക്കാരി പ്രദര്‍ശന സജ്ജമായി. കന്നഡ സംവിധായകന്‍ അഭയ് സിന്‍ഹ സംവിധാനം ചെയ്തിരിക്കുന്ന ശിക്കാരിയുടെ ഏറ്റവും വലിയ പ്രത്യേകത രണ്ടു ഭാഷകളില്‍ ഒരേ സമയം നിര്‍മ്മിച്ചു എന്നതാണ്. മലയാളത്തിലും കന്നഡയിലും ഒരു പോലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന ഈ ചിത്രം റിലീസിനെത്തുമ്പോള്‍ ഇത് മമ്മൂട്ടിയുടെ ആദ്യ കന്നഡ ചിത്രമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി ഇതുവരെ കന്നഡ ഭാഷയില്‍ അഭിനയിച്ചിരുന്നില്ല. 

പോയവര്‍ഷം മമ്മൂട്ടി നായകനായ വന്ദേമാതരം ഒരേ സമയം തമിഴിലും മലയാളത്തിലുമായി നിര്‍മ്മിച്ചിരുന്നു. കന്നഡയിലെ പ്രശസ്ത നിര്‍മ്മാതാവ് കെ.മഞ്ജുവാണ് ശിക്കാരി നിര്‍മ്മിക്കുന്നത്. പൂനംബവ്ജയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലും പൂനം ബവ്ജ നായികയായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിി ചിത്രത്തില്‍ ഡബിള്‍ റോളിലെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നിന്നും ഒരു പോയകാലഘട്ടത്തിലേക്ക് അന്വേഷണം നടത്തുന്ന ചിത്രം കൂടിയാണ് ശിക്കാരി. മെട്രോനഗരത്തില്‍ ജീവിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ജീവിതത്തില്‍ നിന്നുമാണ് ശിക്കാരിയുടെ കഥ ആരംഭിക്കുന്നത്. അയാളുടെ കൈയ്യില്‍ യാദൃശ്ചികമായി വന്നുപെടുന്ന നോവലാണ് ശിക്കാരി. നോവല്‍ വായിച്ചു തുടങ്ങുന്നതോടെ അതിലെ പ്രധാന കഥാപാത്രം അയാളെ വേട്ടയാടുവാന്‍ തുടങ്ങുന്നു. സ്വതന്ത്ര ഭാരതത്തിനും മുമ്പുള്ള ഒരു കാലത്തേക്കാണ് നോവല്‍ അയാളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇങ്ങനെ രണ്ടുകാലഘട്ടങ്ങള്‍ ഒരുമിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. അഭയ് സിന്‍ഹ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് വി ഹരികൃഷ്ണയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ആദിത്യാ, മോഹന്‍, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

മമ്മൂട്ടി ചിത്രം ശിക്കാരി പ്രദര്‍ശന സജ്ജമായി ശിക്കാരി മമ്മൂട്ടി ചിത്രം ശിക്കാരി പ്രദര്‍ശന സജ്ജമായി ശിക്കാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക