Image

119 രാജ്യങ്ങളുള്ള ആഗോള വിശപ്പ്‌ സൂചികയില്‍ ഇന്ത്യയ്‌ക്ക്‌ നൂറാം സ്ഥാനം

Published on 13 October, 2017
119 രാജ്യങ്ങളുള്ള ആഗോള വിശപ്പ്‌ സൂചികയില്‍ ഇന്ത്യയ്‌ക്ക്‌ നൂറാം സ്ഥാനം
ജനങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയുന്നില്ലെന്ന്‌ ആഗോള സൂചികാ റിപ്പോര്‍ട്ട്‌. 119 രാജ്യങ്ങള്‍ അംഗങ്ങളായ ആഗോള 'വിശപ്പ്‌ സൂചികയില്‍' ഇന്ത്യയ്‌ക്ക്‌ നൂറാം സ്ഥാനം മാത്രം. 

ഇര്‍ര്‍നാഷണല്‍ ഫുഡ്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌(ഐ.എഫ്‌.പി.ആര്‍.ഐ) തയ്യാറാക്കിയതാണ്‌ റിപ്പോര്‍ട്ട്‌. 2016 ലെ റിപ്പോര്‍ട്ടില്‍ 97ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014 ല്‍ 55ാം സ്ഥാനവുമായിരുന്നു.

31.4 സ്‌കോറാണ്‌ ഇന്ത്യ നേടിയത്‌. പ്രധാന അയല്‍രാജ്യങ്ങളായ ചൈന 29ാം സ്ഥാനവും നേപ്പാള്‍ 72ാം സ്ഥാനവും നേടിയപ്പോള്‍, ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ കുറഞ്ഞ പോയന്റ്‌ നേടിയതില്‍ മൂന്നാം സ്ഥാനത്താണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക