Image

കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും, വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി)

Published on 13 October, 2017
 കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി)

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ മാറ്റുരച്ച അണ്ടര്‍ 17  വേള്‍ഡ് കപ്പ് ഫുട്ബോളില്‍ അമേരിക്കയോടും കൊളംബിയയോടും ഘാനയോടും  പരാജയം വാങ്ങിയിട്ടും ഇന്ത്യ അഭിമാനത്തില്‍ ആറാടി നില്‍ക്കു ന്നു. കാരണം ലോകത്തിലെ ഏറ്റം മികച്ച ടീമുകളോടാ ണ് തോറ്റത്‌, കൊളംബിയക്കെതിരെ ഒരു ഗോള്‍ തിരി ച്ചടിക്കുകയും ചെയ്തു. ഇനിയുമൊരങ്കത്തിനു ബാല്യ മുണ്ടെന്നു ഇന്ത്യ തെളിയിച്ചു.

അറുപതു വ.ര്‍ഷം മുമ്പ് ഉറുഗ്വെയില്‍ നടന്ന സീനിയര്‍  വേള്‍ഡ് കപ്പിന് ക്ഷണം വന്നിട്ടും (അന്ന് ഇന്‍വി റ്റെഷന്‍ ടൂര്‍ണമെന്റ് ആയിരുന്നു)  ഷൂസിട്ടു കളി യ്ക്കാന്‍ ആവില്ലെന്നു പറഞ്ഞു പിന്‍വാങ്ങിയ രാജ്യ മാണ് ഇന്ത്യ. 1950കളിലും 1960കളിലും ഫുട്ബോളില്‍ തരംഗങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് പിന്നോക്കം പോയി.

ഇന്ത്യന്‍ ഫുട്ബോള്‍ സൂപ്പ.ര്‍ ലീഗിലൂടെ കൈവന്ന നവോന്മേഷത്തി.ല്‍ നിന്ന് മുതലെടുക്കാനാണ് ശ്രമം. ഫിഫ അണ്ടര്‍17നു  ആതിഥ്യം വഹിക്കാ.ന്‍ 2013ല്‍ വീണുകിട്ടിയ അവസരം അതിനു ആക്കംകൂട്ടി.. ലോക ത്തെ ആകമാനം പ്രതിനിധീകരിക്കുന്ന 24 ടീമുകള്‍ക്ക് 52 മത്സരങ്ങള്‍ നടത്താന്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കട്ട, ഗോവ ഗോഹട്ടി, കൊച്ചി എന്നിവിടങ്ങളില്‍ വേദി ഒരുക്കി. ഇന്ത്യ.ന്‍ യുവടീമിനെ ലോകമൊട്ടാകെ പരിശീലനത്തിന് വിട്ടു. പോര്‍ട്ടുഗലിലെ ലുയിസ് നോര്‍ട്ടന്‍ ഡി മാറ്റൊസിനെ കോച്ചാക്കി. ഗോവയില്‍ ജനിച്ചയാളുടെ കൊച്ചുമകനാണ്.

ഇളം പ്രായത്തിലേ കളിച്ചു വളര്‍ന്നവരാണ് വേള്‍ഡ് കപ്പില്‍ വിജയം കണ്ട മിക്ക കളിക്കാരും. ഇന്ത്യയുടെ മൂന്ന് കളികണ്ടവര്‍ക്കും ബോധ്യമായി, നല്ല ഭക്ഷണം കഴിച്ചു തണ്ടും തടിയുംവളര്‍തതിയാലെ ലോക മുഷ്ക്കന്മാരോട് പിടിച്ചു നില്‍ക്കാന്‍ പറ്റൂ. ഇന്ത്യ-ഘാന മത്സരത്തില്‍ പന്ത് ഭൂരിഭാഗം സമയവും ഇന്ത്യ യുടെ ഗോള്‍ മുഖത്തായിരുന്നു. ഇന്ത്യക്ക് ഫിനിഷി ങ്ങി.ല്‍ ഗുരുതരമായ പിഴവ്--ട്രാജിക് ഫ്ലോ.`രണ്ടു വട്ടം ലോക  ചാമ്പ്യന്‍മാരായവര്‍ ആണു ഘാന എന്നത് മറ്റൊരു സത്യം. ഗ്രൂപ്പ് ഏ സമാപന മത്സരത്തില്‍ അമേരിക്കയെ പിന്തള്ളി ഘാന ഒന്നാമതെത്തുകയും ചെയ്തു.

ഇവിടെ ക്ലബ്ബുകള്‍ ഉണ്ടാവണം ഇന്ത്യന്‍ ടീമിലെ റഹിം അലി (മോഹന്‍ ബഗാന്‍), അനികെററ് ജാദവ് (പൂനെ എഫ്.സി), നാന്ഗ് ഡാംബ നവോറാം ((ഡി.എസ്.കെ.പൂനെ) ഹെ.ന്‍റി ആന്‍റനേ (ഓസോണ്‍ എഫ്,സി) എന്നിവര്‍ ക്ലുബ്ബുകളി.ല്‍ കളിച്ചു വളര്‍ ന്നവര്‍'. 

മത്സരവേദികളിലൊന്നു കൊച്ചിയില്‍  കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍റര്‍ഷനല്‍ സ്റെഡിയം ആണെന്നത്‌ മലയാളികള്‍ക്കും അഭിമാനം നല്‍കുന്നു.. 75,000  സീറ്റുകള്‍. പക്ഷേ 29,748 പേര്‍ക്കെ പ്രവേശനം അനുവദിച്ചുള്ളൂ.  ഗ്രൂപ്പ് എ യില്‍ അമേരിക്ക, ഇന്ത്യ,ഘാന, കൊളംബിയ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ഡല്‍ഹി ആണെങ്കി.ല്‍ ഗ്രൂപ്പ് ഡിയില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ബ്രസിലും സ്പെയ്നും ഒപ്പം നൈജറും ഉത്തര കൊറിയയും കൊച്ചിയില്‍ അങ്കം വെട്ടി.

അഞ്ഞൂറു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1498ല്‍ മലബാറില്‍ കാല്‍ കുത്തിയ പോര്‍ട്ടുഗീസ് നാവികന്‍ വാസ്കോ ഡ ഗാമയാണ് പോര്‍ട്ടുഗലിന്‍റെ ആഗോള വാഴ്ചക്ക് നകൂരമിട്ടത്. ഗോവ അവര്‍ക്ക് കൈവന്നതും ബ്രസീല്‍ പോ.ര്‍ട്ടുഗീസ് കോളനി ആയതും അങ്ങിനെ തന്നെ.

ഒരുകാലത്ത് ആഗോള സാമ്രാജ്യശക്തികളായിരുന്ന പോര്‍ഗലും സ്പെയ്നും കൊച്ചിയില്‍ വീണ്ടും ഏറ്റുമുട്ടി എന്ന് ഭംഗ്യന്തരേണ പറയാം. പോ.ര്‍ട്ടു ഗലിന്‍റെ പാരമ്പര്യം പേറി മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്  നേടിയ ബ്രസി.ല്‍ യുറോപ്യ.ന്‍ ചാമ്പ്യന്മാരായ സ്പെയ്നിനെ നേരിട്ടു.. ഫോര്‍ട്ട്‌ കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ പണിത കൊട്ടാരത്തിനു സമീപം പരേഡ് ഗ്രൌണ്ടിലായിരുന്നു ബ്രസിലിന്‍റെ പരിശീലനം.

ബ്രസിലിനെ 2-1 നു ജയിപ്പിക്കാന്‍ ഗോളടിച്ചവര്‍ ലിങ്കനും പോളിഞ്ഞോയുമായിരുന്നു. ഇവരില്‍ പോളി ഞ്ഞോ പത്താം വയസ്സി.ല്‍ റിയോ ഡി ജനി റോയിലെ വാസ്കോ ഡ ഗാമ ക്ല്ബ്ബില്‍ ചേര്‍ന്നയാള്‍ എന്ന് കമന്‍റെറ്റ.ര്‍ വിശെശിപ്പിച്ചുവെങ്കിലും വാസ്കോ ഡ ഗാമ എന്ന നാമധാരിയും ഫോര്‍ട്ട്‌ കൊച്ചിയും തമ്മിലുള്ള ചരിത്രബന്ധം അദ്ദേഹത്തിന് അറിഞ്ഞു കൂടായിരുന്നു!

പോ.ര്‍ട്ടുഗീസ്കാര്‍ ബ്രസിലില്‍ കാലുകുത്തിയതിന്‍റെ നാനൂറാം വാര്‍ഷികത്തിന് 1898ല്‍ സ്ഥാപിച്ചതാണ് റിയോയിലെ വാസ്കോ ഡ ഗാമ ക്ലബ്. കറുത്തവരെ ഉള്‍പ്പെടുത്തിയ ആദ്യത്തെ ക്ലബ്.. ഗാമ മലബാറില്‍ എത്തിയതും ആ നാട്ടുകാര്‍ ബ്രസീലില്‍ എത്തിയതും ഒരേ കാലത്ത്! റയല്‍ മാഡ്രിഡും മാന്‍ചെസ്റ്റര്‍ യുനൈറ്റഡും പോലെ ലോകത്തിലെ പേരെടുത്ത കളരി. പെലെയുടെ ആയിരാമത്തെ ഗോള്‍ 1969ല്‍ ഈ ക്ലബ്ബിനെതിരെ ആയിരുന്നു ഏന്നു ചരിത്രം.

കളിയുടെ പിന്നാംപുറത്ത് രാഷ്ട്രീയവും അരങ്ങേറി. "കാറ്റലോനിയ അല്ല സ്പെയ്.ന്‍" എന്ന മുദ്രാവാക്യ വുമായി കൊച്ചിയിലെ എഫ്.സി.ബാഴ്സിലോണ അനുകൂലികള്‍. സംഘടിപ്പിച്ച പ്രകടനം ആയിരുന്നു അവയിലൊന്ന് "എന്താ നിങ്ങളുടെ രാഷ്ട്രീയം?" എന്ന് മാധ്യമങ്ങള്‍ ഉത്തരകൊറിയന്‍ കളിക്കാരോട് ചോദിച്ചു. അവര്‍ കമാന്നു ഒരക്ഷരം മിണ്ടാതെ സ്ഥലം കാലിയാക്കി!

വാസ്കോ ഡ ഗാമയുടെ വരവിന്‍റെ അഞ്ഞൂറാം വാര്‍ഷികമായ 1998.ല്‍  കേരളത്തില്‍ ഒരു മാരിടൈം സര്‍വകലാശാല സ്ഥാപിക്കാന്‍ എല്ലാ സഹായവും നല്‍കാമെന്നു പോര്‍ട്ടുഗ.ല്‍ അറിയിചെകിലും ഈ..കെ. നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ കമ്യുണിസ്റ്റ്‌ ഗവര്‍മെന്‍റ് അതിനെ പുച്ച്ചിച്ചു തള്ളുകയാണ് ചെയ്തത്. ഇന്ത്യയില്‍ കോളനിവാഴ്ച്ച തുടങ്ങിയത് പോര്‍ട്ടുഗല്‍ ആണെന്നായിരുന്നു വാദം. പകരം അഞ്ഞൂറു റെഡ് വോളണ്ടിയര്‍മാര്‍ കാപ്പാട് കടല്‍ തീരത്തെ ഗാമ  സ്മാരകത്തില്‍ പോയി കാര്‍ക്കിച്ചു തുപ്പി! അതും രാഷ്ട്രീയം.

വാസ്കോ ഡ ഗാമ ക്ലബ്ബുപോലുള്ള സ്ഥാപനങ്ങളുടെ മാതൃകയി.ല്‍ ഇന്ത്യയി.ല്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡ റേഷ.ന്‍ പ്രസിഡന്റ്റ്പ്രഭു.ല്‍ പട്ടേലും കേന്ദ്ര സ്പോ ര്‍ട്സ് മന്ത്രിയും മുന്‍ ഒളിംബ്യനുമായ രാജ്യവര്‍ധന്‍ സിംഗ് റാതോറും പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്ഥാനം തീരുമാനിച്ചിട്ടില്ല.

മണിപ്പൂരാണ് ഈ വേള്‍ഡ് കപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനം പകര്‍ന്ന ഒരത്ഭുതം. പട്ടാളവിരുദ്ധ സമര ത്തിലും മണിപ്പൂരി നൃത്തത്തിലും  ഇറോം ശര്‍മിളയുടെ നിരാഹാരത്തിലും ഒതുങ്ങിനിന്ന ആ വടക്ക് കിഴക്ക.ന്‍ സംസ്ഥാനം ഇന്ത്യയുടെ ഹൃദയ വികാരം ആയി മാറുകയായിരുന്നു. അവിടത്തെ എട്ടു ചുണക്കുട്ടികളാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചത്.

അവരില്‍ ഒരാള്‍ ജീക്സണ്‍ സിംഗ്  തൌങ്ങ്ജാം കൊലകൊമ്പന്മാരായ കൊളംബിയക്കെതിരെ ഗോള്‍ അടിച്ചു ചരിത്രം രചിച്ചു.. അങ്ങിനെ ഒരൊറ്റ ഗോള്‍ കൊണ്ടു ആയിരം പെലെമാരുടെയും നെയ്മര്‍മാരു    ടെയും മെസിമാരുടെയും റൊണാ.ള്‍ദിഞ്ഞോമാരുടെയും സ്ഥാനം ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയ ത്തില്‍ ഉറപ്പിച്ചു. ഭായ്ചുന്ഗ് ഭുട്ടിയക്കും ഐ.എം വിജയനും സുനില്‍ ചെത്രെക്കും കൈവരാതിരുന്ന നേട്ടം.

ഇന്ത്യയുടെ ഗോളി മണിപ്പൂ.ര്‍രനായ ധീരജ്സിംഗ് അല്‍ഭുതകരമാം വിധം ഒട്ടേറെ ഗോളുകള്‍ രക്ഷ പ്പെടുത്തി. തൃശൂ.ര്‍ ഒല്ലൂക്കരയില്‍ നിന്നുള്ള കെ.പി. രാഹുല്‍ ആണു മലയാളികള്‍ക്ക് പ്രിയപ്പെട്ട മറ്റൊ രാള്‍. രണ്ടു വിദേശ ഇന്ത്യക്കാരും ടീമില്‍ സ്ഥാനം പിടിച്ചു--ടോറാന്‍ടോയി.ല്‍ നിന്നുള്ള സണ്ണി ധാളി വാലും ന്യൂജേഴ്സിയില്‍ നിന്നുള്ള നമിത് ദേശ്പാ ണ്ടെയും.

ഇന്ത്യക്ക് ലോകനിലവാരത്തില്‍ ആതിഥ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ കളി ജയിച്ച ഫലം ചെയ്യു മെന്ന് ഫിഫ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറിയും ക്രോയെ ഷ്യന്‍ ഇതിഹാസവുമായ സ്വോനിമിര്‍ ബോബന്‍ പറയുകയുണ്ടായി  ലോകജനതയില്‍ അഞ്ചിലൊന്ന് ജീവിക്കുന്ന ഇന്ത്യ ഈ ഖ്യാതി നേടുന്ന അഞ്ചാമത്തെ ഏഷ്യന്‍ രാജ്യമാണ്--ചൈന, ജപ്പാന്‍, സൌത്ത് കൊറിയ, യു.ഏ ഇ...കഴിഞ്ഞാ.ല്‍. രണ്ടു കോടി പേരാണ് കളി കാണുക.

ഇനി 2020 ലെ അണ്ടര്‍ 20 വേള്‍ഡ് കപ്പു നടത്താനും ഇന്ത്യ റെഡി!.

{ഇന്റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി അക്രഡിറ്റെഷന്‍ നേടി മത്സരം .റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ മലയാളി യാണ് ലേഖകന്‍)
 കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി) കൊളംബിയക്കെതിരെ ഗോളടിച്ച ത്രില്ലില്‍ ഇന്ത്യ, ബ്രസിലിലെ വാസ്കോ ഡ ഗാമ ക്ലബ്ബിനെ കണ്ടു പഠിക്കും,  വിസ്മയം തീര്‍ത്തു മണിപ്പൂര്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക