Image

ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി ജോസ് മണക്കാട്ട്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 13 October, 2017
ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി ജോസ് മണക്കാട്ട്
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ആറാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാനായി, ചിക്കാഗോയില്‍ നിന്നുള്ള ജോസ് മണക്കാട്ടിനെ നിയമിച്ചു. വളരെ വര്‍ഷങ്ങളായി ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ജോസ്, 2018 ജൂണ്‍ 21 മുതല്‍ 24 വരെ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ ഒരു മുതല്‍ കൂട്ടായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. ചിക്കാഗോയുടെ അടുത്ത സിറ്റിയായ ഷാംബര്‍ഗിലെ പ്രശസ്തമായ 5 സ്റ്റാര്‍ ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമായ റെനസന്‍സ് ഹോട്ടലില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. മലയാളി ദേശീയ സംഘടനകളുടെ ഉത്ഭവം തന്നെ, നോര്‍ത്ത് അമേരിക്കയില്‍ അങ്ങോളം ഇങ്ങോളം ചിതറി പാര്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുവാനുള്ള ഒരു അവസരവും, ഒപ്പം ഫാമിലി ബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളും ഊട്ടി ഉറപ്പിച്ചു നല്ല നാടന്‍ ഭക്ഷണം കഴിച്ചു നാടന്‍ കലകളെ അല്ലെങ്കില്‍ കേരളാ സംസ്ക്കാരത്തിന്റെ ഒരു അംശമെങ്കിലും പുതു തലമുറയെ കാണിക്കാനുള്ള ഒരു അവസരം എന്നിവയൊക്കെയാണ്.

ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ എന്നു പേരു നല്‍കിയിരിക്കുന്ന കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സണ്ണി വള്ളിക്കളമാണ്. അദ്ദേഹത്തിന്റെ കൂടെ യുവജന പ്രതിനിധിയായി ജോസ് മണക്കാട്ട് കൂടി വരുന്നതോടു കൂടി, ഈ കണ്‍വഷന്‍ ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല എന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിലും, ട്രഷറാര്‍ ജോസി കുരിശിങ്കലും പറഞ്ഞു. ഫോമാ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാന്‍ പതിവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതില്‍ തന്റെ സന്തോഷവും നന്ദിയും ജോസ് മണക്കാട്ട് രേഖപ്പെടുത്തി. ജോസ് മണക്കാട്ട്, ഫോമാ സെന്‍ട്രല്‍ റീജിയന്റെ സജീവ പ്രവര്‍ത്തകനും, പത്ത് വര്‍ഷത്തിലധികമായി അമേരിക്കന്‍ മലയാളി സാംസ്ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ചും വരുന്നു. ഫോമാ കുറിച്ചും, അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ കുറിച്ചു അറിയുവാനും രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക www.fomaa.nte
ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാനായി ജോസ് മണക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക